ETV Bharat / bharat

മഹാരഷ്ട്രയില്‍ രാവിലെ നടക്കാനിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു - violating lockdown

ജാഗ്രത നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Morning walkers  COVID-19  lockdown  മഹാരഷ്ട്രയില്‍ രാവിലെ നടക്കാനിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു  Maha: 12 morning walkers arrested for violating lockdown  violating lockdown  മുംബൈ
മഹാരഷ്ട്രയില്‍ രാവിലെ നടക്കാനിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു
author img

By

Published : Apr 8, 2020, 5:25 PM IST

മുംബൈ: മഹാരഷ്ട്രയില്‍ രാവിലെ നടക്കാനിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാജ്യത്ത് കൊവിഡ്‌ ഏറ്റവും അധികം ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ലോക്‌ ഡൗണ്‍ പ്രഖ്യാപിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പാലിക്കുന്നതെന്നും ജാഗ്രത നിര്‍ദേശം ലംഘിച്ച് താനെ നാക്കയിലെ തെരുവില്‍ ഇറങ്ങിയ 12 പേരെ അറസ്റ്റ് ചെയ്‌തതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അജയ്‌ കുമാര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ്‌ 188 വകുപ്പ് പ്രകാരം കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു.

ഭക്ഷണ ശാലകള്‍, അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ എന്നിവ വൈകുന്നേരം അഞ്ച് മണി വരെ മാത്രം പ്രവര്‍ത്തിക്കാം എന്നാല്‍ മെഡിക്കല്‍ സ്റ്റോര്‍, പച്ചക്കറി വിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനം നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.