ETV Bharat / bharat

മഹാരാഷ്ട്രയിൽ കൊവിഡ് ചികിത്സയിലുള്ള യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കി

മഹാരാഷ്ട്രയിലെ സിവിൽ ഹോസ്പിറ്റലിലാണ് സംഭവം. മഹാരാഷ്ട്രയിലെ ആദ്യത്തെ കേസാണിതെന്ന് ഡോ. മുദ്ഖേദ്കർ പറഞ്ഞു. 30 മിനിറ്റ് നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.

author img

By

Published : Apr 18, 2020, 6:21 PM IST

മഹാരാഷ്ട്ര കൊവിഡ് 19 സിവിൽ ഹോസ്പിറ്റൽ ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു Coronavirus positive COVID-19 woman delivers girl civil hospital
മഹാരാഷ്ട്രയിൽ കൊവിഡ് 19 ചികിത്സയിലായിരിക്കെ 30കാരി പെൺക്കുട്ടിക്ക് ജന്മം നൽകി

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് 19 ചികിത്സയിലായിരിക്കെ യുവതി പെൺക്കുട്ടിക്ക് ജന്മം നൽകി. മഹാരാഷ്ട്രയിലെ സിവിൽ ഹോസ്പിറ്റലിലാണ് സംഭവം. മഹാരാഷ്ട്രയിലെ ആദ്യത്തെ കേസാണിതെന്ന് ഡോ. മുദ്ഖേദ്കർ പറഞ്ഞു.

30 മിനിറ്റ് നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. നിശ്ചിത തീയതി കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷവും 30കാരിയായ യുവതി പ്രസവിക്കാത്തതിനാൽ സിസേറിയൻ നടത്താൻ തീരുമാനിക്കുകയായിരുന്നു. കുട്ടിക്ക് 3.2 കിലോഗ്രാം ഭാരവും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. കൊവിഡ് 19 ബാധിച്ചിട്ടുണ്ടോ എന്നറിയാനായി കുട്ടിയുടെ സാമ്പിൾ എടുത്തു. യുവതിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.