ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രന് 15 ദിവസത്തെ പരോൾ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് പരോൾ അനുവദിച്ചത്. അമ്മ രാജേശ്വരി സമർപ്പിച്ച ഹർജിയിലാണ് വിധി. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സുരക്ഷ ഭീഷണി കണക്കിലെടുത്ത് നേരത്തെ സർക്കാർ അപേക്ഷയെ എതിർത്തിരുന്നു. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് പ്രതിക്ക് പരോള്‍ അനുവദിച്ചത്.
1991 മേയ് ഇരുപത്തിയൊന്നിനാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിക്കപ്പെട്ടത്. കേസിൽ വെല്ലൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് രവിചന്ദ്രൻ.