ഭോപ്പാൽ: ഇലക്‌ട്രോണിക് വാഹനങ്ങളെ മോട്ടോർ വാഹന നികുതിയിൽ നിന്നും ഒഴിവാക്കുമെന്ന് മധ്യപ്രദേശ് സർക്കാര്‍.വായു മലിനീകരണം കുറക്കുക, ഇലക്ട്രിക്ക് വാഹനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്. മാത്രമല്ല ഇലക്ടോണിക് വാഹനങ്ങള്‍ക്ക് അഞ്ച് വർഷത്തേക്ക് പാര്‍ക്കിങ് ഫീസും ഈടാക്കില്ല. ഭവനനിർമാണ പദ്ധതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കും. ഇതോടെ നടപടിക്രമങ്ങള്‍ക്ക് വേഗത ലഭിക്കും. ഒക്‌ടോബർ 18 ന് ഇൻഡോറിൽ നടക്കാനിരിക്കുന്ന നിക്ഷേപകരുടെ ഉച്ചകോടിക്ക് മുന്നോടിയായാണ് സർക്കാർ പുതിയ തീരുമാനങ്ങളെടുത്തത്.
മധ്യപ്രദേശ് റിയൽ എസ്റ്റേറ്റ് നയം, മധ്യപ്രദേശ് എംഎസ്‌എംഇ വികസന നയം, മധ്യപ്രദേശ് ഇലക്‌ട്രിക് വാഹന നയം എന്നിവക്കും മുഖ്യമന്ത്രി കമൽ നാഥിന്‍റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗത്തിൽ അനുമതി നല്‍കി. സംസ്ഥാനത്ത് നിക്ഷേപകരെ ആകർഷിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് നടപടി.
ഫാർമസ്യൂട്ടിക്കല്‍,ടെക്സ്റ്റൈല്‍ എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകള്‍, പട്ടികജാതി പട്ടികവർഗത്തില്‍പെടുന്ന വനിതാ സംരഭകർ എന്നിവർക്ക് പ്രത്യേക പരിഗണന നല്‍കാനും യോഗത്തില്‍ തീരുമാനമായി.