ഭോപാൽ: മാസ്‌ക് ധരിക്കില്ലെന്ന പരാമർശത്തിൽ പുലിവാൽ പിടിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര. ഒടുവിൽ തൻ്റെ തെറ്റായ അഭിപ്രായത്തിൽ ഖേദം പ്രകടനവും. മാസ്‌ക് ധരിക്കില്ലെന്ന പ്രസ്‌താവന നിയമലംഘനമാണെന്നും തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിന്നുവെന്നും നരോട്ടം മിശ്ര. ഒപ്പം എല്ലാവരും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിന് വിരുദ്ധമാണ്. ഞാന്‍ എൻ്റെ തെറ്റ് സമ്മതിക്കുന്നു. വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. തീര്‍ച്ചയായും മാസ്‌ക് ധരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഒരു പ്രോഗ്രാമിനും ഞാൻ മാസ്‌ക് ധരിക്കില്ല അതിൽ എന്താണ് തെറ്റെന്ന് പറഞ്ഞത്.