ETV Bharat / bharat

ഭക്ഷ്യവസ്‌തുക്കളിൽ മായം; മധ്യപ്രദേശിൽ 41 പേർ പിടിയിൽ - adulteration of food, milk and dairy products in Bhopal

2019 ജൂലൈ മുതൽ ആരംഭിച്ച പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് നടപടി

food/milk adulteration in MP  41 booked for food/milk adulteration in last six months  National Security Act  adulteration of food, milk and dairy products in Bhopal  ദേശീയ സുരക്ഷാ നിയമം
ദേശീയ സുരക്ഷാ നിയമം
author img

By

Published : Jan 10, 2020, 10:18 AM IST

Updated : Jan 10, 2020, 10:37 AM IST

ഭോപ്പാൽ: ഭക്ഷണ വസ്‌തുക്കളിൽ മായം ചേർത്തതിന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മധ്യപ്രദേശിൽ അറസ്റ്റിലായത് 41 പേർ. ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റമാണ് ഇവരിൽ ചുമത്തിയിട്ടുള്ളത്. നിയമം കർശനമാക്കിയതിന്‍റെ ഭാഗമായി ഭക്ഷണം, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ മായം ചേർത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഇതു കൂടാതെ മായം ചേർത്ത ആഹാര സാധനങ്ങൾ നിർമിച്ചതിനും വിൽപന നടത്തിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് 108 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

2019 ജൂലൈ മുതൽ മധ്യപ്രദേശ് സർക്കാർ നടത്തി വരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് നടപടി. 11,536 ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചു. അവയിൽ 4,491 സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്ത് വന്നതായി മധ്യപ്രദേശ് ഭക്ഷ്യ-മയക്കുമരുന്ന് വകുപ്പ് ജോയിന്‍റ് കൺട്രോളർ ഡി.കെ നാഗേന്ദ്ര അറിയിച്ചു. സാമ്പിളുകളിൽ 1,606 എണ്ണം ഭക്ഷ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയുന്നതിനുള്ള പ്രത്യേക നീക്കത്തിന്‍റെ ഭാഗമായി രാസവസ്‌തുക്കൾ ഉപയോഗിച്ച് പഴങ്ങൾ പാകമാക്കുന്ന കച്ചവടക്കാർക്കെതിരെയും നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചു.

ZCZC
PRI GEN NAT
.BHOPAL BOM25
MP-FOOD ADULTERATION-NSA
MP: 41 booked under NSA in 6 months for food/milk adulteration
         Bhopal, Jan 9 (PTI) The Madhya Pradesh government has
invoked stringent National Security Act (NSA) against 41
persons in the last six months for alleged adulteration of
food, milk and dairy products, an official said on Thursday.
         Besides them, cases have also been registered against
108 people under different sections of the Indian Penal Code
(IPC) during this period for allegedly adulterating food or
selling it, the official said.
         The action was taken under a special drive, which the
state government has been running since July 19 last year.
         "As part of the drive, we collected 11,536 food
samples and sent them for testing. Of them, the test reports
of 4,491 samples are out," Madhya Pradesh Food and Drug
Department Joint Controller D K Nagendra said.
         He said that while no adulteration was found in 2,885
samples, 1,606 others were found violating the food safety
standards.
         Besides this special drive against food adulteration,
the state government has also cracked a whip on the traders,
who are found ripening fruits using toxic chemicals. PTI LAL
MAS
NP
NP
01091913
NNNN
Last Updated : Jan 10, 2020, 10:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.