ETV Bharat / bharat

മധ്യപ്രദേശ് മന്ത്രിസഭ ജനുവരി മൂന്നിന് വിപുലീകരിക്കും

ചൗഹാൻ നാലാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാന മന്ത്രിസഭയുടെ മൂന്നാമത്തെ വിപുലീകരണമാണിത്.

Madhya Pradesh cabinet expand news  latest news on Madhya Pradesh cabinet expansion  Shivraj Singh Chouhan government news  മധ്യപ്രദേശ് മന്ത്രിസഭ ജനുവരി മൂന്നിന് വിപുലീകരിക്കും  ഭോപ്പാൽ  ശിവരാജ് സിംഗ് ചൗഹാൻ
മധ്യപ്രദേശ് മന്ത്രിസഭ ജനുവരി മൂന്നിന് വിപുലീകരിക്കും
author img

By

Published : Jan 1, 2021, 4:00 PM IST

ഭോപ്പാൽ: ശിവരാജ് സിംഗ് ചൗഹാൻ നയിക്കുന്ന മധ്യപ്രദേശ് മന്ത്രിസഭ ജനുവരി മൂന്നിന് വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ ചൗഹാൻ നാലാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാന മന്ത്രിസഭയുടെ മൂന്നാമത്തെ വിപുലീകരണമാണിത്. മന്ത്രിസഭാ വിപുലീകരണം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

അന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസായി മുഹമ്മദ് റാഫിക്ക് സത്യപ്രതിജ്ഞ ചെയ്യും. മധ്യപ്രദേശിന്‍റെ അധിക ചുമതല വഹിക്കുന്ന ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ പുതിയ മന്ത്രിമാർക്കും ചീഫ് ജസ്റ്റിസിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നിലവിൽ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് റാഫിക്ക്.

നവംബർ മൂന്നിന് നടന്ന 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ മന്ത്രിസഭാ വിപുലീകരണ ചർച്ചകൾ ആരംഭിച്ചു. അതിൽ 19 സീറ്റുകൾ ബിജെപി നേടിയപ്പോൾ പ്രതിപക്ഷ കോൺഗ്രസ് ഒമ്പത് സീറ്റുകൾ നേടിയിരുന്നു. ഇത് 230 അംഗ സഭയിൽ ബിജെപിയുടെ ശക്തി 126 ആയി ഉയർത്തി. കോൺഗ്രസിന്‍റെ എണ്ണം 96 ആയി കുറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.