ന്യൂഡൽഹി: അടുത്ത കരസേനാ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും. കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥാനം ഒഴിയുന്നതിന് പകരക്കാരനായാണ് മുകുന്ദ് നരവാനെ ചുമതലയേൽക്കുന്നത്. ഡിസംബർ 31 വരെയാണ് ബിപിൻ റാവത്തിന് ചുമതല. 37 വർഷത്തെ സൈനികവൃത്തിക്ക് ശേഷമാണ് കരസേനാ മേധാവിയായി നരവാനെ ചുമതലയേൽക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കരസേനാ ഉപമേധാവിയായി ചുമതലയേല്‍ക്കും വരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ഈസ്‌റ്റേണ്‍ കമാന്‍ഡിനെ നയിച്ചുവന്നത് ഇദ്ദേഹമാണ്. കശ്‌മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ ദൗത്യത്തിന്‍റെ ഭാഗമായിരുന്ന മനോജ് മുകുന്ദ് നരവാനെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും - കരസേനാ മേധാവി
കഴിഞ്ഞ സെപ്റ്റംബറില്‍ കരസേനാ ഉപമേധാവിയായി ചുമതലയേല്‍ക്കുംവരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ഈസ്‌റ്റേണ്‍ കമാന്‍ഡിനെ നയിച്ചുവന്നത് മനോജ് മുകുന്ദ് നരവാനെയാണ്.
ന്യൂഡൽഹി: അടുത്ത കരസേനാ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും. കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥാനം ഒഴിയുന്നതിന് പകരക്കാരനായാണ് മുകുന്ദ് നരവാനെ ചുമതലയേൽക്കുന്നത്. ഡിസംബർ 31 വരെയാണ് ബിപിൻ റാവത്തിന് ചുമതല. 37 വർഷത്തെ സൈനികവൃത്തിക്ക് ശേഷമാണ് കരസേനാ മേധാവിയായി നരവാനെ ചുമതലയേൽക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കരസേനാ ഉപമേധാവിയായി ചുമതലയേല്‍ക്കും വരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ഈസ്‌റ്റേണ്‍ കമാന്‍ഡിനെ നയിച്ചുവന്നത് ഇദ്ദേഹമാണ്. കശ്‌മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ ദൗത്യത്തിന്‍റെ ഭാഗമായിരുന്ന മനോജ് മുകുന്ദ് നരവാനെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.etvbharat.com/english/national/breaking-news/lt-gen-manoj-mukund-naravane-to-be-next-army-chief/na20191216212324266
Conclusion: