ലക്‌നൗ: ഉത്തർപ്രദേശിൽ ഗവന ഗ്രാമത്തിലെ ബാങ്കിൽ നിന്നും 15 ലക്ഷം രൂപ കൊള്ളയടിച്ച് അക്രമികൾ. സായുധരായ മൂന്നംഗ അക്രമി സംഘമാണ് പണം കൊള്ളയടിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ചപ്രൗലി പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലാണ് സംഭവം.
മുഖം മൂടിയണിഞ്ഞെത്തിയ അക്രമികൾ ഒരു ബാങ്ക് ജീവനക്കാരനെ ആക്രമിച്ചു. ബാങ്ക് മാനേജർ ഹർവേന്ദ്ര സിംഗ് അജ്ഞാതരായ മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തുവെന്ന് എസ്.പി പ്രതാപ് ഗോപേന്ദ്ര യാദവ് അറയിച്ചു. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.