ETV Bharat / bharat

ജപ്പാന്‍ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ അഭിനന്ദനം - യോഷിഹിഡെ സുഗ

ജപ്പാനീസ് ഭാഷയിലാണ് അഭിനന്ദന ട്വീറ്റ്

Modi to new Japan PM  Modi congratulated Yoshihide Suga  Modi congratulates Japan's PM  Japan's new PM receive wishes from Modi  Yoshihide Suga  taking our partnership to new heights  special strategic and global partnership  ജപ്പാനിലെ പുതിയ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ അഭിനന്ദനം  യോഷിഹിഡെ സുഗ  പ്രധാനമന്ത്രി നരേന്ദ്ര മോദി
ജപ്പാനിലെ പുതിയ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ അഭിനന്ദനം
author img

By

Published : Sep 16, 2020, 3:11 PM IST

ന്യൂഡല്‍ഹി: ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട യോഷിഹിഡെ സുഗയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയട്ടെ എന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ട്വീറ്റിലാണ് മോദിയുടെ ആശംസ. ജപ്പാനീസ് ഭാഷയിൽ അഭിനന്ദന ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു. ജപ്പാന്‍ നിയമനിര്‍മ്മാണ സഭ ഡയെറ്റില്‍ ഭൂരിപക്ഷം നേടിയതോടെയാണ് 71 വയസ്സുകാരനായ സുഗ പ്രധാനമന്ത്രിപദത്തില്‍ എത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്.

  • Heartiest congratulations to Excellency Yoshihide Suga on the appointment as Prime Minister of Japan @kantei. I look forward to jointly taking our Special Strategic and Global Partnership to new heights. @sugawitter

    — Narendra Modi (@narendramodi) September 16, 2020 " class="align-text-top noRightClick twitterSection" data=" ">

ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി സുഗയെ കഴിഞ്ഞയാഴ്ച്ച തെരഞ്ഞെടുത്തിരുന്നു. ആബെ ക്യാബിനറ്റിലെ പ്രതിരോധ മന്ത്രിയെയും വിദേശകാര്യമന്ത്രിയെയും അദ്ദേഹം മറികടന്നു. എല്‍ഡിപിയിലെ രണ്ട് കക്ഷികളിലും ഒരേപോലെ സമ്മതനായ നേതാവാണ് സുഗ. ഇത് കാര്യങ്ങള്‍ എളുപ്പമാക്കി.

ഓഗസ്റ്റ് 28നാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‍നങ്ങള്‍ അലട്ടിയിരുന്ന ആബെയുടെ ആശുപത്രി സന്ദര്‍ശനങ്ങള്‍ ജാപ്പനീസ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജപ്പാനിലെ ഏറ്റവും ദീര്‍ഘകാലം അധികാരത്തിലിരുന്ന ഭരണാധികാരി എന്ന റെക്കോഡ് നേടിയാണ് ഷിന്‍സോ ആബെ പടിയിറങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.