ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്‍റില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് യോഗത്തില്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ യോഗത്തില്‍ പങ്കെടുത്തു. വിവിധ കക്ഷി നേതാക്കൾ സമ്മേളനത്തില്‍ ചർച്ചചെയ്യന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളെ കുറിച്ച് യോഗത്തില്‍ സംസിരിച്ചു. ശീതകാല സമ്മേളനത്തില്‍ 20 തവണ സഭ കൂടും.17-ാം ലോകസഭയുടെ ഈ സീസണ്‍ സമ്പുഷ്‌ട്ടമായി പൂർത്തീകരിക്കാന്‍ സാധിക്കുമെന്ന് എല്ലാ പാർട്ടി നേതക്കളും ഉറപ്പ് നല്‍കിയതായും സ്പീക്കർ പറഞ്ഞു.
ശീതകാല സമ്മേളന കാലയളവില്‍ പുതിയ പൗരത്വ രജിസ്റ്റര്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. ന്യൂഡല്‍ഹിയിലെ അനധികൃത കോളനികളെ നിയമവിധേയമാക്കാനുള്ള ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവരും.
ഈ മാസം 18 മുതല്‍ ഡിസംബര്‍ 13 വരെയാണ് ശീതകാല സമ്മേളനം നടക്കുക.