ചണ്ഡീഗഡ്: പഞ്ചാബിൽ വെട്ടുകിളി ആക്രമണം രൂക്ഷമാകുന്നു. തൽവണ്ടി സാബോ, രാംപുര, മൗർ മണ്ഡി എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വെട്ടുകിളികളെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നതായും കൃഷി വകുപ്പ് ഓഫീസർ കമൽ ജിൻഡാൽ പറഞ്ഞു. പ്രദേശത്തെ പച്ചക്കറി കൃഷിയാണ് പ്രധാനയും വെട്ടുകിളി ആക്രമണത്തിൽ നശിക്കുന്നത്.
ഇന്ത്യന്‍ ജനതയുടെ ഉറക്കം കെടുത്തുന്ന ആക്രമണമാണ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലുമായി നടന്നുകൊണ്ടിരിക്കുന്നത്. വെട്ടുകിളികള്‍ അഥവാ ലോക്കസ്റ്റ് എന്ന ഇനം പുല്‍ച്ചാടിയാണ് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിക്കുന്നത്. നിലവില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തിയ ഇവ ദക്ഷിണേന്ത്യയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളും ഇതിന്‍റെ ആക്രമണം ഭയന്ന് നേരത്തേ തന്നെ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പ്രതിദിനം 150 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിക്കുന്നവയാണ് ഇവ.