ETV Bharat / bharat

ഇന്ത്യയിലെ ലോക്ക്‌ ഡൗൺ: സമൂഹമാധ്യമങ്ങൾ അച്ചടി മാധ്യമങ്ങളെ പൂട്ടുമോ? - social media

പരസ്യ വരുമാനം കുറഞ്ഞ് വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യയിലെ പത്ര വ്യവസായങ്ങൾ. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം അച്ചടി മാധ്യമങ്ങള്‍ക്ക് 4500 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

ഇന്ത്യയിലെ ലോക്ക്‌ ഡൗൺ  സമൂഹമാധ്യമങ്ങൾ  അച്ചടി മാധ്യമം  Lockdown in India  social media  print media
ഇന്ത്യയിലെ ലോക്ക്‌ ഡൗൺ: സമൂഹമാധ്യമങ്ങൾ അച്ചടി മാധ്യമങ്ങളെ പൂട്ടുമോ?
author img

By

Published : Jun 23, 2020, 2:44 PM IST

കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്‌ ഡൗൺ പത്രവ്യവസായത്തെ സാരമായി ബാധിച്ചു. പരസ്യ വരുമാനം കുറഞ്ഞ് വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യയിലെ പത്ര വ്യവസായങ്ങൾ. തുടർന്ന് ജീവനക്കാരെയും ശമ്പളവും വെട്ടിക്കുറക്കുന്ന സാഹചര്യത്തിലെത്തി നിൽക്കുകയാണ് പ്രമുഖ പത്ര വ്യവസായങ്ങൾ. രജിസ്‌ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യയുടെ (ആര്‍എന്‍ഐ) ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 2018 മാര്‍ച്ച് 31 വരെ 118239 പ്രസിദ്ധീകരണങ്ങൾ രജിസ്റ്റര്‍ ചെയ്‌തിട്ടണ്ട്. ഇതില്‍ 17573 വാര്‍ത്താ പത്രങ്ങളും, 100666 ആനുകാലികങ്ങളും ഉള്‍പ്പെടുന്നു.

അച്ചടി പരസ്യ വിപണി രണ്ട് ശതമാനം വർധിച്ച് 20,446 കോടി രൂപയിലെത്തുമെന്ന് പിച്ച് മാഡിസൺ പരസ്യ റിപ്പോർട്ട് ഈ വർഷം അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം അച്ചടി മാധ്യമങ്ങള്‍ക്ക് 4500 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. മാത്രമല്ല, വരാനിരിക്കുന്ന മാസങ്ങളില്‍ 12000 മുതല്‍ 15000 കോടി രൂപ വരെ കൂടുതല്‍ നഷ്‌ടം ഈ മേഖലയെ ബാധിച്ചേക്കാനും സാധ്യതയുണ്ട്.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐഎന്‍എസ്) ആവശ്യങ്ങള്‍

നിർണായകമായ ആശ്വാസ നടപടികളാണ് ഐഎന്‍എസ് ഔദ്യോഗികമായി സര്‍ക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്. അച്ചടി മാധ്യമങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ നികുതി ഒഴിവ്, ന്യൂസ് പ്രിന്‍റിന് മേലുള്ള ഇറക്കുമതി തീരുവ ഒഴിവാക്കല്‍, മറ്റ് വ്യവസായങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ആശ്വാസ നടപടികള്‍ തങ്ങള്‍ക്കും നല്‍കുക, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരസ്യങ്ങളുടെ നിരക്കുകള്‍ കൂട്ടുക, അച്ചടി മാധ്യമങ്ങള്‍ക്കായി ബജറ്റില്‍ ചെലവാക്കുന്ന മൊത്തത്തിലുള്ള തുക വർധിപ്പിക്കുക എന്നിവയാണ് ഐഎന്‍എസിന്‍റെ പ്രധാന ആവശ്യങ്ങൾ. ഭൂരിഭാഗം വായനക്കാരും ഇ-പേപ്പറിലേക്കും വെബ് പോര്‍ട്ടറുകളിലേക്കും മാറുന്നതിനാല്‍ അച്ചടി മാധ്യമങ്ങൾക്ക് ഇതൊരു തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നു. നിലവിലെ ലോക്ക്‌ ഡൗൺ പിന്‍വലിച്ചാൽ പത്രങ്ങൾക്ക് സ്ഥാനമുണ്ടാവില്ല. ഇംഗ്ലീഷ് പത്രങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വേഗത്തിലും എന്നാല്‍ ഹിന്ദി, മറ്റ് പ്രാദേശിക ഭാഷാ പത്രങ്ങളെ സംബന്ധിച്ചിടത്തോളം പതുക്കെയുമായിരിക്കും മാറ്റം സംഭവിക്കുക. അതിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.

ഈ മേഖലയെ സഹായിക്കാൻ ഉത്തേജക പാക്കേജുകള്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ആവശ്യപ്പെട്ടു കഴിഞ്ഞു. ന്യൂസ് പ്രിന്‍റിന് മേലുള്ള അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കുക, വാര്‍ത്താ പത്ര കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തെ നികുതി ഒഴിവ് നല്‍കുക എന്നിവ അതില്‍ ഉള്‍പ്പെടുന്നു. പരസ്യത്തിന് നല്‍കാന്‍ ബാക്കിയുള്ള തുക എത്രയും പെട്ടെന്ന് തീർക്കാൻ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ഉപദേശിക്കണമെന്നും ഐഎന്‍എസ് ആവശ്യപ്പെട്ടു. വിവിധ വ്യവസായ സ്ഥിതി വിവര കണക്കുകള്‍ പ്രകാരം വിവിധ മാധ്യമ കമ്പനികള്‍ക്ക് ഡയറക്‌ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്ങ് ആന്‍റ് വിഷ്വല്‍ പബ്ലിസിറ്റി (ഡിഎവിപി) 1500 മുതൽ 1800 കോടിക്ക് ഇടയില്‍ പണം നല്‍കാനുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 800 മുതല്‍ 900 കോടി അച്ചടി മാധ്യമ വ്യവസായത്തിന് മാത്രം ലഭിക്കാനുള്ളതാണ്. ഈ കുടിശിക നിരവധി മാസങ്ങളായി ബാക്കിയുള്ളതാണ്.

പരസ്യങ്ങള്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ പരസ്യം ചെയ്യുന്നതിനായി ഏതാണ്ട് 900 കോടി ഡോളര്‍ ചെലവഴിച്ചു. ഈ വര്‍ഷത്തെ പിച്ച് മാഡിസണ്‍ അഡ്വര്‍ടൈസിങ് റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ 206 കോടി ഡോളര്‍ അച്ചടി മാധ്യമത്തിനു വേണ്ടി മാത്രം ചെലവഴിച്ചതാണ്. ഏതാണ്ട് ആയിരത്തോളം പ്രസാധകരെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കണക്കാക്കിയിരിക്കുന്നത് അടുത്ത ആറ്-ഏഴ് മാസങ്ങളില്‍ ഈ വ്യവസായ മേഖലക്ക് 200 കോടി ഡോളര്‍ നഷ്‌ടമുണ്ടാകും എന്നാണ്. സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളുടെ നിരക്ക് 50 ശതമാനം വർധിപ്പിച്ചു കൊണ്ട് ഭരണകൂടത്തിന്‍റെ പിന്തുണ വേണമെന്ന് ഐഎന്‍എസ് ആവശ്യപ്പെട്ടു.

2019 ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ ഉള്ളടക്കങ്ങള്‍

2019 ഏപ്രില്‍ 11 നും മെയ് ഒന്നിനും ഇടയിൽ ലഭിച്ച വിവരങ്ങൾ പ്രകാരം 2019 ലെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം (ഫേസ്ബുക്ക്, ട്വിറ്റര്‍) ഓപ്പണ്‍ വെബ്ബിലും ഉണ്ടായ പരമ്പരാഗത രീതികളുമായുള്ള ശ്രോതാക്കളുടെ ഇടപഴകലും, ഡിജിറ്റല്‍ രൂപേണ ഉണ്ടായ വാര്‍ത്താ മാധ്യമവും സംബന്ധിച്ച ഓണ്‍ലൈന്‍ പഠനമായിരുന്നു പ്രധാന വാർത്ത. ലോക്‌സഭയിലേക്കുള്ള 543 സീറ്റുകളിലേക്കായി അയ്യായിരത്തിലധികം സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിന്‍റെ സമയത്ത് 101 പ്രമുഖ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങളുടെ ഒരു സാമ്പിളുമായി വിവിധ പ്ലാറ്റ്‌ഫോമുകളിലുള്ള ഓണ്‍ലൈന്‍ ശ്രോതാക്കള്‍ നടത്തിയ ഇടപഴകലുകൾ വിലയിരുത്തി. ലോക്‌സഭയിലേക്ക് 90 കോടി വോട്ടര്‍മാര്‍ പങ്കെടുത്ത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പായിരുന്നു അത്.

ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം

ഇന്ന് മറ്റേത് രാജ്യങ്ങളെക്കാൾ കൂടുതല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഇന്ത്യക്കാരാണ്. 2019 ല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ 190 കോടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ട്. ഇതുമൂലം 2016 ലെ ഡാറ്റാ ഉപയോഗത്തില്‍ നിന്നും 195 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒരു ശരാശരി ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താവ് ഓരോ ആഴ്‌ചയിലും 17 മണിക്കൂര്‍ സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നു. ചൈനയിലെയും അമേരിക്കയിലെയും സമൂഹ മാധ്യമ ഉപയോക്താക്കളേക്കാള്‍ കൂടുതലാണിത്.

ഇന്ത്യയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ പ്രിയങ്കരമാണ്. 2021 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44.8 കോടി ജനങ്ങളും സമൂഹമാധ്യമ ശൃംഖലയിൽ ഉണ്ടാകുമെന്നാണ് നിഗമനം. 2019 ലെ 35.1 കോടി ഉപയോക്താക്കള്‍ എന്ന നിലയില്‍ നിന്നും നിർണായകമായ വർധന തന്നെയാണ് ഇത്. രാജ്യത്ത് ഏറ്റവും പ്രിയങ്കരമായ സമൂഹ മാധ്യമ ശൃംഖല ഫേസ്ബുക്കാണ്. 2019 ല്‍ ഇന്ത്യയില്‍ 27 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. 2019 ല്‍ ഇന്‍റർനെറ്റ് ബന്ധം വളരെ എളുപ്പമായതോടുകൂടി ഇന്ത്യയിലെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ എണ്ണം 33 കോടിയായി ഉയരുകയും, അത് 2023 ഓടു കൂടി 44.8 കോടിയായി വീണ്ടും ഉയരുമെന്നും കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ 29 കോടി സജീവ അംഗങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഉപകരണങ്ങളിലൂടെയാണ് ഈ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്. ഇന്ത്യയെ സമൂഹ മാധ്യമ ഉപയോഗത്തിലേക്ക് നയിച്ചത് എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ച തലമുറയുമാണ്. 28.4 ശതമാനം സമൂഹ മാധ്യമ സംവാദങ്ങളും പുതിയ തലമുറയാണ് നടത്തുന്നത്. 35 മുതല്‍ 44 വയസുവരെ പ്രായമുള്ളവർ 15.1 ശതമാനം സംവാദങ്ങള്‍ നടത്തുന്നു.

97 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈൻ വീഡിയോകള്‍ കാണുന്നു.ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ സമൂഹ മാധ്യമ ശൃംഖലകളാണ് ഫേസ്‌ബുക്കും യൂട്യൂബും. ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടുമാണ് ഏറ്റവും ജനപ്രിയമായ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്ലാറ്റ്‌ഫോമുകൾ. 2019ൽ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക്‌ടോക് ആണ്. ഇന്ത്യയുടെ ഡിജിറ്റല്‍ വിപണിയിലേക്ക് വാട്‌സ്‌ ആപ്പ് കടന്നെത്തിയത് ആപ്പുകളുടെ ഉപയോഗത്തില്‍ കുത്തനെ വർധനവുണ്ടാക്കി. ഈ അടുത്ത വര്‍ഷങ്ങളില്‍ ഗ്രാമീണ മേഖലകളില്‍ അത് ഇരട്ടിയായി മാറി. ടിക്‌ടോകും ഇന്‍സ്റ്റാഗ്രാമുമാണ് മറ്റ് ജനപ്രിയമായ ആപ്പുകള്‍.

സമൂഹ വീഡിയോ ആപ്പായ ടിക്‌ടോക് ഇന്ത്യയില്‍ വന്‍ ജനപ്രീതിയാണ് പിടിച്ചു പറ്റിയത്. ആപ്പ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേയിലും മറ്റുമായി ലോകത്താകമാനം 150 കോടി ഡൗണ്‍ലോഡുകളാണ് ഈ ആപ്പിനുണ്ടായത്. ഇതില്‍ തന്നെ 46.68 കോടി ഡൗണ്‍ലോഡുകളുമായി മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ എല്ലാ ഇന്‍സ്‌റ്റോളുകളുടേയും ഏതാണ്ട് 31 ശതമാനം കേന്ദ്രമായിരിക്കുന്നു. ഇതുപോലുള്ള വിവരങ്ങള്‍ തന്നെയാണ് പല ഡാറ്റകളും സൂചിപ്പിക്കുന്നത്. ഡാറ്റാ ഇന്‍റലിജന്‍സ് കമ്പനിയായ കലഗാട്ടോ ഈയിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമിലും ചെലവഴിക്കുന്ന സമയം 62 ശതമാനം കണ്ട് വർധിച്ചിരിക്കുന്നു.

അതേ സമയം 2020 ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് 29 നും ഇടയില്‍ ടിക്‌ടോക് സമയം 44 ശതമാനവും, ലിങ്ക്‌ടിനിൽ 27 ശതമാനവും, ട്വിറ്ററില്‍ 34 ശതമാനം സമയം ചെലവഴിക്കുന്നതായി കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പ്രകാരം ലോക്ക്‌ ഡൗണിന് മുമ്പ് ഒരു ഉപയോക്താവ് ശരാശരി 41.4 മിനിട്ടാണ് ഫേസ്ബുക്കിൽ ചെലവഴിച്ചതെങ്കില്‍ ശേഷം അത് 66.9 മിനുട്ടായി ഉയർന്നു. ഇതേ സമയം ടിക്‌ടോകില്‍ ചെലവഴിച്ച ശരാശരി സമയം 39.5 മിനിട്ടിൽ നിന്നും 56.9 മിനിട്ടായി ഉയര്‍ന്നു. ഇന്‍സ്റ്റാഗ്രാമില്‍ അത് 21.8 മിനിട്ടില്‍ നിന്നും 35.4 മിനിട്ടായി ഉയര്‍ന്നു.

വാര്‍ത്താ മാധ്യമ കമ്പനികള്‍ക്ക് ലാഭത്തിന്‍റെ വിഹിതം പങ്കായി നല്‍കണമെന്ന് ഓസ്‌ട്രേലിയ ഗൂഗിളിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ടു. ആഗോള തലത്തില്‍ തൊഴില്‍ നഷ്‌ടപ്പെട്ട വാര്‍ത്താ മാധ്യമ മേഖലയിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 30000 ആകുമെന്നാണ് വിദഗ്‌ധാഭിപ്രായം. അതേ സമയം മാധ്യമ കമ്പനികള്‍ ശേഖരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ നൽകിക്കൊണ്ട് ഗൂഗിളും ഫേസ്ബുക്കുമൊക്കെ കോടി കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. എല്ലാ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടേണ്ട ഒരു സ്ഥിതിയാണിത്. ചില രാജ്യങ്ങള്‍ ഇതിനുള്ള നീക്കം തുടങ്ങിയെന്നുള്ളത് നല്ല വാർത്തയാണ്.

ഫ്രാന്‍സ് ഇതിന്‍റെ മുന്‍ നിരയില്‍ നില്‍ക്കുന്നുവെങ്കില്‍ സ്‌പെയിന്‍ അവരെ പിന്തുടരുകയാണ്. ഇന്നിപ്പോള്‍ ഗൂഗിളിനോടും ഫേസ്ബുക്കിനോടും തങ്ങള്‍ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും കൈക്കലാക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പണം നല്‍കാന്‍ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരിക്കുന്നു. ഇതുവരെയും ഇന്ത്യ ഇക്കാര്യത്തില്‍ ഒരു നീക്കം നടത്തിയിട്ടില്ല. പക്ഷെ വരുമാനം നിലച്ച ഇന്ത്യയിലെ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളുടെ ദുര്‍ഗതി കണ്ടില്ലെന്ന് നടിച്ച് ഈ അസന്തുലിതാവസ്ഥയോട് പ്രതികരിക്കാതെ നിശബ്‌ദമായിരിക്കാൻ സര്‍ക്കാരിന് കഴിയില്ല. കാരണം ജനാധിപത്യ രാജ്യങ്ങളില്‍ നാലാം തൂണ്‍ എന്നറിയപ്പെടുന്ന വാര്‍ത്താ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.