ഇറ്റാനഗർ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മെഡിക്കൽ ഉപകരണങ്ങൾ ഹെലികോപ്റ്ററിലെത്തിച്ച് അരുണാചല്‍ പ്രദേശ്. ഇവിടുത്തെ വിവിധ ജില്ലകളിലേക്ക് മെഡിക്കല്‍ കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവ എത്തിച്ചു.
അതേസമയം, കാലാവസ്ഥാ സ്ഥിതിഗതികള്‍ വഷളായതിനാൽ കിഴക്കൻ സിയാങ്, അപ്പർ സിയാങ്, ലോവർ സിയാങ് ജില്ലകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി പാസിഗാട്ടിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്റർ എടുക്കാൻ കഴിഞ്ഞില്ല. കാലാവസ്ഥ അനുകൂലമായാല്‍ അവിടേക്ക് ഉടന്‍ മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ ഉടനെത്തിക്കുമെന്ന് സംസ്ഥാന ആസൂത്രണ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു.
5.5 ടൺ ഭാരമുള്ള പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾ (പിപിഇ), സാമ്പിൾ കളക്ഷൻ കിറ്റുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ, കയ്യുറകൾ, അണുനാശിനി എന്നിവ അടങ്ങിയ മെഡിക്കൽ ചരക്ക് ഉത്തർപ്രദേശിലെ ഹിൻഡൺ വ്യോമസേനാ താവളത്തിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം അസമിലെ വടക്കൻ ലഖിംപൂർ ജില്ലയിലെ ലിലബാരി വിമാനത്താവളത്തിലെത്തി.