ലക്‌നൗ: കൊവിഡ് പരിശോധനകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ ലോക്‌ഡൗണ്‍ നീട്ടുന്നതില്‍ അര്‍ത്ഥമുണ്ടാകൂവെന്ന് എസ്‌പി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്‌ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കണം. ബാങ്കുകളുമായി ചേര്‍ന്ന് ഗ്രാമീണതലത്തില്‍ സാമ്പത്തിക പ്രതിന്ധി മറികടക്കണമെന്നും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു.
അതിനിടെ ഹെല്‍പ്പ് ലൈന്‍ നമ്പറായിരുന്ന 100 മാറ്റി 112 ആക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അദ്ദേഹം പരിഹസിച്ചു. നമ്പര്‍ മാറ്റിയാലും താന്‍ നേതൃത്വത്വം നല്‍കിയ സര്‍ക്കാരാണ് സംസ്ഥാനത്ത് പദ്ധതി കൊണ്ടുവന്നതെന്ന സംതൃപ്‌തിയുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.