ETV Bharat / bharat

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്ത 57 അതിഥി തൊഴിലാളികൾക്കെതിരെ കേസ് - മുംബൈയിലെ നവി

മുംബൈയിലെ നവിയിൽ നിന്ന് സൈക്കിളിൽ സ്വന്തം നാടുകളിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. ഇവർക്ക് സൈക്കിൾ വിറ്റ മൂന്ന് കടയുടമകള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

COVID-19 coronavirus migrant workers migrant workers booked national lockdown Indian Penal Code ലോക്ക് ഡൗൺ ലോക്ക് ഡൗൺ നിയമ ലംഘനം മുംബൈയിലെ നവി കൊവിഡ് 19
ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്ത 57 അതിഥി തൊഴിലാളികൾക്കെതിരെ കേസ്
author img

By

Published : Apr 30, 2020, 4:51 PM IST

മുംബൈ: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്ത 57 അതിഥി തൊഴിലാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുംബൈയിലെ നവിയിൽ നിന്ന് സൈക്കിളിൽ സ്വന്തം നാടുകളിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. ഇവർക്ക് സൈക്കിൾ വിറ്റ മൂന്ന് കടയുടമകൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നവി മുംബൈയിലെ മഹാപെക്ക് സമീപം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സൈക്കിളിൽ സഞ്ചരിക്കുന്ന അതിഥി തൊഴിലാളികളെ കണ്ടത്. മുംബൈയിൽ നിന്ന് സ്വന്തം നാടായ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്നു ഇവർ. ഉപജീവനമാർഗത്തിന് ഭക്ഷണമോ പണമോ ഇല്ലാത്ത അവസ്ഥയിലായിരുന്നു തൊഴിലാളികള്‍. ടർബെയിലും സമീപ പ്രദേശങ്ങളിലുമുള്ള മൂന്ന് കടകളിൽ നിന്നാണ് സൈക്കിൾ വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മുംബൈയിലെ വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും അവർക്ക് ആവശ്യമായ ഭക്ഷണവും ധാന്യങ്ങളും നൽകുകയും ചെയ്തുവെന്ന് പൊലീസ് ഇൻസ്‌പെക്ടര്‍ സച്ചിൻ റാണെ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.