ന്യൂഡൽഹി: ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഇ-കൊമേഴ്‌സ് റൂട്ട് വഴി അവശ്യേതര വസ്തുക്കൾ എത്തിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്‌ഫോണുകൾ, ഗ്യാസ് സ്റ്റൗ, ട്രിമ്മർ തുടങ്ങിയ ഇനങ്ങൾക്കായുള്ള തിരച്ചിലിൽ വർധനയുണ്ടായി. ട്രിമ്മറുകൾ പോലുള്ള വ്യക്തിഗത ചമയ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഉപഭോക്തൃ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായുള്ള തിരയലിൽ വർധനവുണ്ടായതായി വാൾമാർട്ട് ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. ഏപ്രിൽ ആദ്യം മുതൽ 4.5 എക്സ് തിരയലുകളിൽ ട്രിമ്മറുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ മികച്ച 10 ഉൽപ്പന്നങ്ങളിൽ ഒന്നാണ്. ഗ്യാസ് സ്റ്റൗവിനായുള്ള തിരയൽ ഇരട്ടിയിലധികമാണ്. എയർകണ്ടീഷണറുകൾക്ക് നടത്തിയ തിരച്ചിലും സമാനമായ പ്രവണത കാണിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനങ്ങളിലെ ഓറഞ്ച്, ഗ്രീൻ സോണുകളിൽ അവശ്യവും അനിവാര്യവുമായ ഉൽപ്പന്നങ്ങൾക്ക് ഇ-കൊമേഴ്‌സ് അനുവദിക്കുന്നതിനാൽ ലാപ്‌ടോപ്പ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, മൊബൈൽ, എയർകണ്ടീഷണർ, കൂളറുകൾ, ടി-ഷർട്ടുകൾ, തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്കായുള്ള തിരയലുകൾ വർദ്ധിച്ചതായി ഫ്ലിപ്കാർട്ടിലെ സീനിയർ വൈസ് പ്രസിഡന്‍റ് അനിൽ ഗോറ്റെറ്റി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിൽപ്പനക്കാരായും എംഎസ്‌എംഇകളായും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ഈ സമയത്ത് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലിപ്കാർട്ട് സാധനങ്ങൾ ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ എത്തിച്ച് നൽകുന്നു. സർക്കാരിന്‍റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് എസ്ഒപി വഴിയാണ് ഇത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 40 ദിവസത്തോളം നീണ്ടുനിന്ന ലോക്ക് ഡൗണിന്‍റെ ഒന്നും രണ്ടും ഘട്ടത്തിൽ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് പലചരക്ക്, മരുന്നുകൾ തുടങ്ങിയ അവശ്യ ഉൽപ്പന്നങ്ങൾ മാത്രം വിതരണം ചെയാനായിരുന്നു അനുവാദമുണ്ടായിരുന്നു. വീട്ടിലിരുന്നു ജോലി ചെയാനും പഠനത്തിനും സൗകര്യമൊരുക്കുന്നതിനായി ആളുകൾ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, നോട്ട്ബുക്കുകൾ, മറ്റ് ഇനങ്ങൾ എന്നിവ വാങ്ങുന്നതിന് ഓൺലൈൻ വിപണന കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നു. എന്നാൽ ഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവ ഉൾപ്പെടുന്ന റെഡ് സോൺ മേഖലകളിൽ കമ്പനികൾക്ക് പലചരക്ക്, മരുന്നുകൾ, ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ മാത്രമേ കയറ്റി അയയ്ക്കാൻ കഴിയൂ.