ജയ്‌പൂർ: രാജസ്ഥാനിലെ അജ്മീറിൽ വെട്ടുകിളികളെ തുരത്താന്‍ ശ്രമിച്ച് ഗ്രാമവാസികള്‍.പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കിയാണ് വെട്ടുകിളികളെ തുരത്താന്‍ ശ്രമിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവർ പങ്കെടുത്തു. 14,80858 ഹെക്ടറിൽ സർവേ നടത്തിയത്തിന്‍റെ ഫലമായി 383 പ്രദേശങ്ങളിലെ 11,6091 ഹെക്ടറിൽ വെട്ടുകിളികൾ ആക്രമണം നടത്തിയതായി വ്യക്തമായി.
ഏപ്രിൽ 11 ന് ജയ്സാൽമീർ, ശ്രീഗംഗനഗർ ജില്ലകളിലാണ് ആദ്യത്തെ വെട്ടുകിളി ആക്രമണം നടന്നത്. മെയ് 30 ന് അൽവാർ ജില്ലയിലും വെട്ടുകിളി ആക്രമണം നടന്നു. കർഷകർക്ക് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ് വെട്ടുകിളികൾ.