ന്യൂഡൽഹി: ഇന്ത്യയിൽ സമൂഹ വ്യാപനം പ്രാരംഭ ഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പറഞ്ഞതിന് പിന്നാലെ സമൂഹ വ്യാപനത്തിന്‍റെ തെളിവുകളില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ.
അതേ സമയം, രാജ്യത്തുടനീളമുള്ള നിരവധി ഹോട്ട്‌സ്പോട്ടുകളില്‍ പ്രാദേശിക തലത്തില്‍ വ്യാപനം നടക്കുന്നുണ്ടെന്നും ഗുലേറിയ സമ്മതിച്ചു. ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നതിന് തെളിവുകളില്ല. ദേശീയതലത്തിലുള്ള സമൂഹ വ്യാപനത്തിന്‍റഎ സൂചനയും രാജ്യവ്യാപകമായി നൽകുന്നില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) സീറോസർവില്ലൻസ് ഡാറ്റ ദേശീയതലത്തിൽ വ്യാപനം നടക്കുന്നതരത്തിലുള്ള തെളിവുകൾ നല്‍കുന്നില്ലെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. വളരെ ചുരുങ്ങിയ സ്ഥലങ്ങളില്‍ ചെറിയ രീതിയിലുള്ള വ്യാപനം നടക്കുന്നുണ്ടെന്നും എന്നാല്‍ ഇത് കണക്കിലെടുത്ത് ഇന്ത്യയിൽ സമൂഹ വ്യാപനം ആരംഭിച്ചുവെന്ന് പറയുന്നത് ഉചിതമല്ലെന്നും ഡോ. ഗുലേറിയ പറഞ്ഞു.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന നഗരങ്ങളിൽ ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്നും ആ പ്രദേശങ്ങളിൽ പ്രാദേശിക വ്യാപനം നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ സമൂഹ വ്യാപനം രജിസ്റ്റർ ചെയ്യുന്നതായി ഐഎംഎ ശനിയാഴ്ച അവകാശപ്പെട്ടിരുന്നതായി അവകാശപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച ഡല്‍ഹിയിലെ എയിംസ് കൊവിഡജിന്‍റെ മരുന്നായ കൊവാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കുന്നത് ആരംഭിച്ചു. 18 മുതൽ 55 വയസ് വരെ പ്രായമുള്ള ആരോഗ്യമുള്ള ആളുകൾക്ക് കോ-മോഡിഡിറ്റി ഇല്ലാത്ത കൊവാക്സിൻ ട്രയലിന്‍റെ ആദ്യ ഘട്ടം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആകെ 1,125 സാമ്പിളുകളാണ് ശേഖരിച്ചത് ഇതിൽ 375 പേരെ ആദ്യ ഘട്ടത്തിൽ പഠിക്കും. രണ്ടാം ഘട്ടത്തിൽ 12 മുതൽ 65 വയസ് വരെയുള്ള 750 പേരിലാകും പരീക്ഷിക്കുക. പട്‌നയിലും (ബീഹാർ) റോഹ്തകിലും (ഹരിയാന) കൊവാക്‌സിൻ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു. കൊവാക്സിൻ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരിക്കുമെന്നും ഡോക്ടര്‍ ഗുലേറിയ പറഞ്ഞു.
അതേസമയം, രാജ്യത്തുടനീളം 40,425 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 681 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 11,18,043 ആയി, ഇതിൽ 3,90,459 സജീവ കേസുകളും 7,00,087 രോഗശാന്തിയും 27,497 മരണങ്ങളും ഉൾപ്പെടുന്നു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് കൊവിഡ് മുക്തരായത്. ഇതോടെ രോഗമുക്തി നിരക്ക് 62.62 ശതമാനമായി. ഇന്ത്യയിലെ മരണനിരക്ക് 2.46 ശതമാനമായി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു,
മുംബൈ, ഗോവ, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന, അസം, കർണാടക, ബീഹാർ, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 43 വൻകിട ആശുപത്രികളെ ഡല്‍ഹി എയിംസ് ചികിത്സയിലും മറ്റും പിന്തുണക്കുന്നുണ്ട്.