ദിസ്‌പൂർ: അസമിൽ കുടുംബവഴക്കിനെ തുടർന്ന് ബിജെപി നേതാവിനെ ബന്ധു കുത്തിക്കൊന്നു. അസമിലെ റോങ്‌ജുലി പൊലീസ് സ്റ്റേഷന് കീഴിലുള്ള റൗമാരി എന്ന സ്ഥലത്താണ് സംഭവം. മനോജ് മസാരി(46) എന്നയാളെയാണ് ബന്ധു വാക്കേറ്റത്തിനിടയിൽ കൊലപ്പെടുത്തിയത്. കത്തികൊണ്ട് കഴുത്ത് അറുത്ത ശേഷം, കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അഡീഷണൽ സൂപ്രണ്ട് അമിതാഭ് ബസുമാറ്ററി പറഞ്ഞു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
അസമിൽ ബിജെപി നേതാവിനെ ബന്ധു കുത്തിക്കൊന്നു - അസമിൽ കുടുംബവഴക്കിനെ തുടർന്ന് ബിജെപി നേതാവിനെ ബന്ധു കുത്തിക്കൊന്നു
മനോജ് മസാരി(46) എന്നയാളാണ് കൊല്ലപ്പെട്ടത്

അസമിൽ കുടുംബവഴക്കിനെ തുടർന്ന് ബിജെപി നേതാവിനെ ബന്ധു കുത്തിക്കൊന്നു