ന്യൂഡൽഹി: ഡൽഹി സർക്കാർ നടത്തുന്ന എൽഎൻജെപി ആശുപത്രിയിലെ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. എൽഎൻജെപിയിലെ കൺസൾട്ടന്‍ഫ് അനസ്‌തേഷ്യോളജിസ്റ്റായിരുന്നു അദ്ദേഹം. സാകേത്തിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ഡ്യൂട്ടിക്കിടയിലാണ് അദ്ദേഹത്തിന് രോഗം പിടിപെട്ടു. ജൂൺ ആറിന് നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കുകയും പിന്നീട് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.
ഡൽഹിയിൽ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. തെക്കൻ ഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.