ETV Bharat / bharat

ലോക്ക് ഡൗൺ; മദ്യാസക്തി നേരിടാൻ സർക്കാരുകൾക്ക് കഴിയുമോ? - covid 19

കൊവിഡ്-19 കൊറോണ കേസുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ അടച്ചിടല്‍ മൂലം മദ്യ സേവനങ്ങള്‍ അടക്കമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു. ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

കൊവിഡ്-19 മദ്യാസക്തരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഒരു യുദ്ധം മദ്യം ബിയര്‍ നിര്‍മ്മാണ കമ്പനി Liquor covid 19 bar closing
കൊവിഡ്-19 അടച്ചിടല്‍: കടുത്ത മദ്യാസക്തരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഒരു യുദ്ധം
author img

By

Published : Apr 9, 2020, 2:34 PM IST

പോരാട്ടം മദ്യാസക്തരും സംസ്ഥാന സര്‍ക്കാരും തമ്മില്‍

കൊവിഡ്-19 അടച്ചിടല്‍ മൂലം മദ്യ കടകള്‍ക്ക് താഴ് വീണപ്പോൾ ഉണ്ടായ സംഭവങ്ങൾ മദ്യം ലഭിക്കാതെ ആളുകള്‍ അസ്വസ്ഥരാകുന്നു എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആത്മഹത്യ ശ്രമങ്ങള്‍ നടത്തുകയും, വാര്‍ണിഷ്, ഷേവിങ്ങ് ലോഷന്‍ തുടങ്ങിയ ലായനികള്‍ കുടിച്ച് മരിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മദ്യാസക്തി മുക്ത കേന്ദ്രങ്ങളിലും ഹെല്‍പ്പ് ലൈനുകളിലും നിരവധി മദ്യാസക്തരുടെ വിളികള്‍ വന്നു കൊണ്ടിരിക്കുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ ആറ് പേര്‍, മിക്കവരും യുവാക്കള്‍, മദ്യം ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയ്യുന്നു. അതേ സമയം കേരളത്തില്‍ കൊവിഡ്-19 ബാധിച്ച് ഇതു വരെ രണ്ട് മരണം മാത്രമേ ഉണ്ടായിട്ടുള്ളൂ. തമിഴ്‌നാട്ടിലും വാര്‍ണിഷ് പോലുള്ള വസ്തുക്കള്‍ കുടിച്ച് ആറ്മ പേർ മരിച്ചു.

സംസ്ഥാനങ്ങളിലെ മദ്യ വരുമാനം

2018-19 ല്‍ കേരളത്തില്‍ 14508 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഈ കാലയളവില്‍ സര്‍ക്കാരിന് എക്‌സൈസ് തീരുവയിലൂടെ ലഭിച്ച വരുമാനം 2521 കോടി രൂപയാണ്.

ഏതാണ്ട് 16 ലക്ഷം മദ്യപാനികള്‍ കേരളത്തില്‍ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇവരില്‍ 45 ശതമാനത്തോളം കടുത്ത മദ്യപാനികളാണ് എന്നാണ് മനോരോഗ വിദ്ഗധരും സാമൂഹിക ശാസ്ത്രഞ്ജരും പറയുന്നത്.

തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതിയിലുള്ള തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷന്‍(ടാസ്‌മാക്) 2017-18 കാലയളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ബിയറും വിറ്റ് 31757 കോടി രൂപ ഉണ്ടാക്കി. ഇതില്‍ നിന്നും 26000 കോടി രൂപക്കു മുകളില്‍ സര്‍ക്കാരിന് വരുമാനമുണ്ട്.

മദ്യത്തിന്‍റെ മൊത്ത, ചില്ലറ വില്‍പ്പനയുടെ സംസ്ഥാന കുത്തകയായ ടാസ്മാക് തമിഴ്‌നാട്ടിലെ തന്നെ 11 ഐ എം എഫ് എസ് ഉല്‍പ്പാദന യൂണിറ്റുകളില്‍ നിന്നും, 7 ബിയര്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നുമാണ് വിദേശ മദ്യവും ബിയറും സംഭരിക്കുന്നത്.

2017-18 വര്‍ഷത്തേക്കുള്ള മുപ്പത്തി അഞ്ചാമത് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ടാസ്മാക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിറ്റു വരവും വരുമാനവും. ഈ റിപ്പോര്‍ട്ട് തമിഴ്‌നാട് അസംബ്ലിയിലും സമര്‍പ്പിക്കുകയുണ്ടായി.

2017-18 കാലയളവിലെ വിദേശ നിര്‍മ്മിത ഇന്ത്യന്‍ മദ്യ, ബിയര്‍ ഉല്‍പ്പന്നങ്ങളുടെ വിറ്റു വരവ് 31757.71 കോടി രൂപ.

ആഘോഷ കാല വില്‍പ്പന

ദീപാവലി ഒഴിവു കാലത്ത് തമിഴ്‌നാട് ലക്ഷ്യമിടുന്നത് 455 കോടി രൂപക്ക് മുകളിലുള്ള മദ്യ വില്‍പ്പനയാണ്.

സംസ്ഥാനത്തെ മദ്യ ചില്ലറ വില്‍പ്പന കടകള്‍ നടത്തുന്ന തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷന്‍ (ടാസ്മാക്) ഒക്‌ടോബര്‍ 27 ദീപാവലി ഉള്‍പ്പെടെയുള്ള മൂന്ന് ദിവസങ്ങളില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുയുണ്ടായി. ഒക്‌ടോബര്‍ 25-ന് 100 കോടി രൂപയുടെയും ഒക്‌ടോബര്‍ 26-ന് 183 കോടി രൂപയുടെയും ഒക്‌ടോബര്‍ 27-ന് 172 കോടി രൂപയുടെയും മദ്യം വിറ്റു.

ഇക്കഴിഞ്ഞ ഓണക്കാലത്ത് കേരളം ഏതാണ്ട് 500 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സംസ്ഥാനത്തെ മദ്യ കടകളുടെ കുത്തക അവകാശികളായ കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബവ്കോ) നല്‍കുന്ന വിവര പ്രകാരം കഴിഞ്ഞ ഒരാഴ്ച കാലം അവരുടെ കടകളിലൂടെ വിറ്റ മദ്യത്തില്‍ നിന്ന് ലഭിച്ച വിറ്റു വരവ് 2018-ലെ 30 കോടി രൂപ മറി കടന്നിരിക്കുന്നു എന്നാണ്.

മദ്യപാനികളുടെ രാജ്യം

ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചിലൊന്നില്‍ കൂടുതല്‍ മദ്യവും കുടിച്ചു തീര്‍ക്കുന്നത് ഇന്ത്യക്കാരാണ്.

ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണ കാലം മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റേയും, ഇറക്കുമതി ചെയ്ത മദ്യത്തിന്‍റേയും വിപണി അതിവേഗം വളരുകയാണ്. രണ്ട് വര്‍ഷം മുന്‍പ് അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇന്‍ഡസ്ട്രി നടത്തിയ പഠന പ്രകാരം ഓരോ വര്‍ഷവും മദ്യ വ്യവസായം 30 ശതമാനം കണ്ട് വളരുന്നു എന്ന് കണ്ടെത്തി.

2015-ല്‍ മദ്യ ഉപഭോഗം 20 ദശ ലക്ഷം ലിറ്റര്‍ എത്തുമെന്ന് കണക്കാക്കിയിരുന്നു. 2015-ല്‍ മദ്യം, വൈന്‍, ബിയര്‍ എന്നിങ്ങനെയായി ഏതാണ്ട് 1.5 ലക്ഷം കോടിയുടെ അടുത്ത് ഉപഭോഗമാണ് ഇന്ത്യയില്‍ കണക്കാക്കപ്പെട്ടത്.

ലോകത്തെ ഏറ്റവും വലിയ വിസ്‌കി വിപണിയാണ് ഇന്ത്യ. ഇറക്കുമതി ചെയ്ത വിസ്‌കിക്കും വൈനിനും ആവശ്യം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. സമ്പന്നതയും, നഗര വല്‍ക്കരണവും, മാറുന്ന ജീവിത ശൈലികളും, സാമൂഹിക ക്രമങ്ങളുമൊക്കെ കൂടുതല്‍ യുവാക്കളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുകയാണ്.

പക്ഷെ ഇന്ത്യക്കാരുടെ മദ്യപാന രീതികളും ഘടനയുമെല്ലാം പ്രശ്‌നകാരിയാണ്. ആല്‍ക്കഹോള്‍ ആന്‍റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ ഇടയാറന്മുള പറയുന്നു. 'മൂന്നില്‍ ഒന്ന് മദ്യപാനികളും അപകടകാരികളായ മദ്യപാനികള്‍ എന്ന വിഭാഗത്തില്‍ പെടുന്നു. പക്ഷേ മദ്യ നിരോധനം ഇതിനു പരിഹാരമല്ല. മദ്യപാനം വ്യാപകമാവുന്നത് തടയുവാന്‍ ശക്തവും നീണ്ടു നില്‍ക്കുന്നതുമായ പ്രചാരണങ്ങള്‍ കൊണ്ടേ കഴിയൂ എന്ന് അദ്ദേഹം വാദിക്കുന്നു.

സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മദ്യ വിപണികള്‍ സർക്കാർ വരുമാനത്തിന്‍റെ വലിയൊരു സ്രോതസ്സാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കൂടുതല്‍ ആശ്രയിക്കുന്നു സര്‍ക്കാര്‍ എന്നര്‍ത്ഥം.

കാല സൂചിക: മദ്യപാനികള്‍ക്കിടയിലെ ആത്മഹത്യകളും അസാധാരണമായ പെരുമാറ്റ രീതികളും

കേരളം

മാര്‍ച്ച്-21- കൊച്ചി: മദ്യം വീട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് കേരള ഹൈക്കോടതി 50000 രൂപ പിഴ ചുമത്തി. ഈ തുക രണ്ടാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുവാനാണ് ജഡ്ജി ഉത്തരവിട്ടത്. മദ്യ കടകളിലെ ക്യൂ വളരെ നീണ്ടതാണെന്നും ഏറെ സമയം അവിടെ നില്‍ക്കുന്നത് മദ്യപാനികള്‍ക്ക് വൈറസ് ബാധിക്കുവാന്‍ ഇടയാക്കുമെന്നുമാണ് ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

* മാര്‍ച്ച്-28, കൊച്ചി: മദ്യ നിരോധനത്തില്‍ അസ്വസ്ഥരായ രണ്ട് പേര്‍ ആത്മഹത്യ ചെയ്തു.

* മാര്‍ച്ച്-29, കൊച്ചി: മദ്യ ഉപയോഗം മൂലം ഉണ്ടാകുന്ന തകരാറുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.

മദ്യപാനാസക്തി മൂലമുണ്ടാകുന്ന പിന്‍മാറല്‍ ലക്ഷണങ്ങള്‍ മിക്കവയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൈകാര്യം ചെയ്യണം. കൊവിഡ്-19 നിയന്ത്രിക്കുന്നതിനു വേണ്ടി കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ കടകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് മദ്യാസക്തി പിന്‍മാറല്‍ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കായി സംസ്ഥാനം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വന്നു.

*മാര്‍ച്ച്-30, കോട്ടയം: ചങ്ങനാശ്ശേരിയിലെ 49 കാരനായ വ്യക്തി കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും അതിന് ശ്രമിക്കുകയും ചെയ്തു.

* മാര്‍ച്ച്-30: മദ്യം ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പിന്‍വാങ്ങൽ ലക്ഷണ കേസുകളില്‍ വര്‍ദ്ധന.

കടുത്ത നിയന്ത്രണങ്ങളോട് കൂടി അടച്ചു പൂട്ടല്‍ മുന്നേറി കൊണ്ടിരുന്നപ്പോള്‍ സംസ്ഥാനത്ത് പിന്‍വാങ്ങൽ ലക്ഷണ കേസുകളും വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു.

എക്‌സൈസ് വകുപ്പിന്‍റെ കീഴിലുള്ള വിമുക്തി സെല്ലിന്‍റെ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ 14405 ലേക്ക് കഴിഞ്ഞ 3 ദിവസങ്ങളില്‍ 14 ജില്ലകളില്‍ നിന്നായി 407 വിളികളാണ് വന്നത്. ഇതില്‍ 85 ശതമാനത്തിലധികം കേസുകളും ഗുരുതര സ്വഭാവമുള്ളതായിരുന്നു. കലാപമുണ്ടാക്കല്‍, ആത്മഹത്യാ പ്രവണത എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു. ഈ കേസുകള്‍ എല്ലാം തന്നെ അതാതിടങ്ങളില്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു. ഈ ആശുപത്രികളില്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമായി എത്തുന്നവരെ ചികിത്സിക്കുന്നതിനായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പും അതിന്‍റെ വിമുക്തി സെല്ലും ഇപ്പോള്‍ അത്തരം കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ പ്രയാസപ്പെടുന്നതിനാല്‍ കൂടുതല്‍ മനോരോഗ വിദഗ്ധരുടെ സഹായത്തോടു കൂടി നിലവിലുള്ള 18 മണിക്കൂര്‍ സേവനം 24 മണിക്കൂര്‍ നേരത്തേക്ക് ആക്കാന്‍ പോകുകയാണ്.

ഇത്തരം കേസുകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. രോഗിയുടെ കുടുംബാംഗങ്ങളാണ് ഫോണില്‍ വിളിക്കുന്നത്. ശനിയാഴ്ച മാത്രം ഞങ്ങള്‍ക്ക് 201 വിളികള്‍ വന്നു. അതില്‍ 194 ഉം ആശുപത്രികളിലേക്ക് റഫര്‍ ചെയ്തു. ഞായറാഴ്ച വീണ്ടും 201 വിളികള്‍ വന്നു. വിമുക്തിയുടെ ഭാഗമായുള്ള അഞ്ച് പേരടങ്ങുന്ന കൗണ്‍സിലര്‍മാരുടെ സംഘം ഈ വിളികള്‍ സ്വീകരിക്കുകയും രോഗികളുടെ കുടുംബാംഗങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു. നിരവധി കേസുകള്‍ അതാതിടങ്ങളില്‍ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രികളിലേക്കോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കോ റഫര്‍ ചെയ്തു. അടച്ചിടല്‍ മൂലം ഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ല എങ്കില്‍ ആളുകള്‍ക്ക് അതാത് ഇടങ്ങളിലെ എക്‌സൈസ് ഓഫീസുമായി ബന്ധപ്പെടാം. അവര്‍ ഗതാഗത സൗകര്യം ഉറപ്പാക്കും,' എക്‌സൈസ് വകുപ്പിലെ സോഷ്യോളജിസ്റ്റായ വിനു വിജയന്‍ പറഞ്ഞു.

* മാര്‍ച്ച്-30: തൃശൂര്‍/ആലപ്പുഴ: രണ്ട് പേരു കൂടി ആത്മഹത്യ ചെയ്തു.

നിലവിലുള്ള അടച്ചിടല്‍ മൂലം മദ്യം കിട്ടാത്തതിലുള്ള നിരാശ കൊണ്ട് എന്ന് സംശയിക്കുന്ന വിധം സംസ്ഥാനത്ത് ഞായറാഴ്ച രണ്ട് പേര്‍ സ്വയം ജീവനൊടുക്കി.

* ഏപ്രില്‍-1: കൊല്ലം: വ്യാജ മദ്യ സംഘം കണ്ടെത്തി, മൂന്ന് പേര്‍ അറസ്റ്റില്‍.

കൊല്ലത്ത് 500 ലിറ്റര്‍ വ്യാജ മദ്യം പിടി കൂടി. അറസ്റ്റിലായവരില്‍ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനും. ബുധനാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനടക്കമുള്ള മൂന്ന് പേരെ വ്യാജ വാറ്റ് കേന്ദ്രം നടത്തിയതിനും അവരില്‍ നിന്നും 500 ലിറ്റര്‍ വ്യാജ മദ്യം പിടിച്ചെടുത്തതിന്‍റേയും പേരില്‍ അറസ്റ്റ് ചെയ്തു.

* ഏപ്രില്‍-1: കൊച്ചി: ബവ്കോ പുതിയ ഒരു ചുമതലയിലേക്ക് ചുവട് വെക്കുന്നു.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറിപ്പടിയായി എഴുതി കൊടുത്താല്‍ മദ്യാസക്തരുടെ വീടുകളില്‍ മദ്യം കൊണ്ട് ചെന്ന് കൊടുക്കുവാന്‍ പദ്ധതി. ഇത്തരം പാസുകള്‍ ലഭിച്ചാല്‍ ബവ്കോ അത് അതാതിടങ്ങളിലെ മദ്യ സംഭരണ ശാലകളിലേക്ക് അയക്കുകയും അവിടെ നിന്ന് മദ്യം വീടുകളിലേക്ക് എത്തിക്കുകയും ചെയ്യും.

* ഏപ്രില്‍-2: കൊച്ചി: തല്‍ക്കാലത്തേക്ക് കേരളത്തിലെ കുടിയന്മാര്‍ക്ക് മദ്യമില്ല.

പ്രത്യേക മദ്യ പാസ് അനുവദിക്കാനുള്ള സര്‍ക്കാരിന്‍റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മദ്യം മൂലം ഉണ്ടാകുന്ന പിന്‍ വാങ്ങല്‍ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വീട്ടില്‍ മദ്യമെത്തിച്ച് കൊടുക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌റ്റേ മൂന്നാഴ്ചത്തേക്ക്.

തമിഴ്‌നാട്

* ഏപ്രില്‍-4: തിരുച്ചിറപ്പള്ളി: ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടു.

അടച്ചിടല്‍ മൂലം ഇവര്‍ക്ക് മദ്യം വാങ്ങുവാന്‍ കഴിഞ്ഞിരുന്നില്ല. ഏപ്രില്‍ ആറാം തീയതി രാത്രി പുതുക്കോട്ട ജില്ലയിലെ കോട്ടൈപട്ടണത്ത് മദ്യത്തിനു പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചതിനാല്‍ മൂന്ന് മത്സ്യ തൊഴിലാളികള്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

* ഏപ്രില്‍-5: ചെന്നൈ: മദ്യ കുപ്പികള്‍ മോഷ്ടിച്ചതിന് മൂന്ന് പേര്‍ പിടിയില്‍

മദ്യ കുപ്പികള്‍ മോഷ്ടിച്ച് അവ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

*ഏപ്രില്‍-5: ചെന്നൈ: വാര്‍ണിഷ് കുടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടു.

അടച്ചിടല്‍ മൂലം മദ്യം വാങ്ങാന്‍ കഴിയാതിരുന്നതിനാല്‍ ചെങ്കല്‍പേട്ടില്‍ 4 പേര്‍ ചേര്‍ന്ന് വാര്‍ണിഷും അതിനൊടൊപ്പം വെള്ളവും കുടിച്ചു. ഇതില്‍ 3 പേര്‍ മരണപ്പെടുകയും നാലാമന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുകയും ചെയ്തു.

* ഏപ്രില്‍ 5: ദിണ്ടിക്കലില്‍ അജ്ഞാത സംഘം ടാസ്മാക് കടയില്‍ നിന്നും 5 ലക്ഷം രൂപ വിലമതിപ്പുള്ള മദ്യം കൊള്ളയടിച്ചു.

* ഏപ്രില്‍ 5: ചെന്നൈ: കൈയ്യില്‍ മദ്യം തീര്‍ന്നതോടെ സ്ഥിരം മദ്യപാനികള്‍ പിന്‍ വാങ്ങല്‍ ലക്ഷണങ്ങള്‍ കാട്ടി തുടങ്ങുകയും സഹായമഭ്യര്‍ത്ഥിക്കാനും തുടങ്ങി.

അടച്ചിടല്‍ 11 ദിവസം പിന്നിട്ടപ്പോഴേക്കും കൈയ്യിലെ മദ്യം തീര്‍ന്നു പോവുകയും പിന്‍ വാങ്ങല്‍ ലക്ഷണങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്ത ആളുകളുടെ വിളികളുടെ പ്രളയമായിരുന്നു കൗണ്‍സലിങ്ങ് കേന്ദ്രങ്ങളില്‍.

നഗരത്തില്‍ ഇത്തരം രണ്ട് കേന്ദ്രങ്ങളാണുള്ളത്. തരമണിയിലെ വോളണ്ടറി ഹെല്‍ത്ത് സര്‍വ്വീസ്സസ്, മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന്‍റെ എം സി ജെ കൗണ്‍സലിങ്ങ് സെന്‍റർ എന്നിവയാണവ. മദ്യത്തിനടിമയാകുന്നവര്‍ക്ക് ടെലി കോണ്‍ഫറന്‍സിങ്ങ് സേവനങ്ങള്‍ നല്‍കുന്ന ഈ കേന്ദ്രങ്ങളില്‍ പ്രതിദിനം 20 വിളികള്‍ എത്തുന്നു. വിളിക്കുന്നവരില്‍ മിക്കവരും അസ്വസ്ഥത, ഉറക്കമില്ലായ്മ, വികാര വ്യതിയാനങ്ങള്‍, വിഷാദം എന്നിവയാണ് പരാതിപ്പെട്ടത്.

വിളിക്കുന്നയാള്‍ക്ക് ഉപദേശങ്ങളും അതോടൊപ്പം പരിഹാര മാര്‍ഗ്ഗങ്ങളും നല്‍കുന്നതിനു പുറമെ വിളിച്ച ആളുകളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട് ഈ കേന്ദ്രങ്ങള്‍.

തെലങ്കാന

* മാര്‍ച്ച്-30: ഹൈദരാബാദ്: മദ്യം ലഭ്യമല്ലാതായതോടെ മദ്യത്തിനടിമയായവർ ആശുപത്രികളിലേക്ക് എത്തുന്നു.

ഒരു ദിവസം പരമാവധി 5 പേര്‍ എന്ന നിരക്കില്‍ 90 പേരോളം ആശുപത്രിയിലെത്തി. എറഗഢയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്തില്‍ (ഐ എം എച്ച്) കടുത്ത മദ്യ പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം കൊവിഡ്-19 മൂലമുണ്ടായ അടച്ചിടലിനെ തുടര്‍ന്ന് നാടകീയമാം വിധം വര്‍ദ്ധിച്ചു.

സാധാരണ ദിവസങ്ങളില്‍ ഐ എം എച്ചില്‍ പരമാവധി 5 പേരാണ് ഈ പ്രശ്‌നങ്ങളുമായി എത്തുന്നത്. എന്നാല്‍ ശനിയാഴ്ച അത് 16 ആവുകയും ഞായറാഴ്ച 25 ഉം തിങ്കളാഴ്ച 90 ആയി ഉയരുകയും ചെയ്തു.

* വിഷ മുക്തമാക്കല്‍ പ്രക്രിയയും, മദ്യപാന ആസക്തിയില്‍ നിന്നും മോചിപ്പിക്കലും

* തങ്ങളുടെ പതിവ് മദ്യ അളവ് ലഭിക്കാതെ വരുമ്പോള്‍ മദ്യത്തിനടിമകളായവര്‍ അസ്വസ്ഥത, വിറയല്‍ എന്നിങ്ങനെയുള്ള പതിവ് ലക്ഷണങ്ങളില്‍ നിന്നും കോച്ചി വലിക്കലും പിച്ചും പേയും പറയലും പോലുള്ള ഗുരുതരമായ ലക്ഷണങ്ങളിലേക്ക് വഴിമാറുന്നു.

* ഡോക്ടര്‍മാര്‍ ദിവസേന കഴിക്കാനുള്ള ഒരു നിശ്ചിത അളവ് മദ്യം കുറിപ്പടിയായി എഴുതി കൊടുക്കും എന്നുള്ള പ്രതീക്ഷയില്‍ ആണ് കടുത്ത മദ്യപാനികള്‍ മുന്നോട്ട് പോകുന്നതെങ്കിലും മനോരോഗ വിദ്ഗധര്‍ ഈ ആശയത്തെ തള്ളി കളയുന്നു.

* ഒരു ഡോക്ടറും രോഗികള്‍ക്ക് മദ്യ കുറിപ്പടി നല്‍കില്ല എന്ന് അവര്‍ പറയുന്നു. രണ്ടോ മൂന്നോ ചെറിയ പെഗ്ഗുകള്‍ പോലും. കാരണം ശരീരം വീണ്ടും വീണ്ടും അതാവശ്യപ്പെട്ടു കൊണ്ടിരിക്കും.

* വിഷ മുക്തമാക്കലും മദ്യപാനാസക്തിയില്‍ നിന്നും മുക്തമാക്കുന്നതിനുള്ള ചികിത്സയുമാണെന്ന് തിരിച്ചു വരവിലേക്കുള്ള പാത എന്ന് ശക്തമായി വാദിക്കുന്നു ഇവര്‍.

* മദ്യത്തിനടിമയായവന് മദ്യം നിഷേധിച്ചാല്‍ തുടക്കത്തില്‍ അയാള്‍ക്ക് വിറയല്‍, ഉല്‍കണ്ഠ, രാത്രിയില്‍ ഉറക്കമില്ലായ്മ, വിയര്‍ക്കല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. അയാള്‍ക്ക് ഒരിടത്തും ഒതുങ്ങി ഇരിക്കാന്‍ കഴിയാതെ വരും.

* രണ്ട് മൂന്ന് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും അവര്‍ക്ക് കോച്ചി വലിക്കല്‍, പിച്ചും പേയും പറയല്‍, തികഞ്ഞ ആശയക്കുഴപ്പം എന്നിങ്ങനെയുള്ള ഗുരുതരമായ ഫലങ്ങള്‍ ഉളവായി തുടങ്ങും.

* ഈ ഘട്ടത്തില്‍ ഇത്തരം ആളുകള്‍ക്ക് സമയത്തെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ ഒന്നും ബോധമുണ്ടാവുകയില്ല. മാത്രമല്ല, ഇത്തരക്കാര്‍ ഏതാനും ദിവസങ്ങളായി മതിഭ്രമത്തിലും ആയിരിക്കും.

* ഈ പ്രശ്‌നവുമായി എത്തുന്ന ഒരാളുടെ രക്ത സമ്മര്‍ദ്ദം, നാഡി മിടിപ്പ്, ശ്വസന നിരക്ക് എന്നിവ പരിശോധിക്കണം. കടുത്ത മദ്യപാനികള്‍ കൃത്യ സമയത്ത് ഭക്ഷണം കഴിക്കില്ല എന്നതിനാല്‍ അവര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയയും ഉണ്ടാവും.

* നിര്‍ജ്ജലീകരണവും ക്ഷീണവും ഇവരില്‍ കാണാറുണ്ട്. ദ്രവ പദാര്‍ത്ഥങ്ങളും വിഷ മുക്തമാക്കുന്നതിനുള്ള മരുന്നുകളും ചികിത്സയുടെ ഭാഗമായി നല്‍കും. പിച്ചും പേയും പറയുകയും കോച്ചി വലിക്കുകയും ഒക്കെ ചെയ്യുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

* 8 മുതല്‍ 10 ദിവസം വരെ നീണ്ടു നില്‍ക്കും വിഷ മുക്തമാക്കല്‍ പ്രക്രിയ. രോഗി എങ്ങനെ സഹകരിക്കുന്നു എന്നതിനെയും കുടുംബത്തിന്‍റെ പിന്തുണയെയും ആശ്രയിച്ചിരിക്കുന്നു മദ്യത്തില്‍ നിന്നും മുക്തി നേടുന്നതിനുള്ള ചികിത്സക്കെടുക്കുന്ന കാലാവധി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.