ന്യൂഡല്‍ഹി: തിങ്കളാഴ്‌ച മുതല്‍ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍കളുടെ ടിക്കറ്റ് നിരക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും നഷ്ടമുണ്ടാകാത്ത വിധത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കും ഏറ്റവും കുറഞ്ഞ നിരക്കുമാണ് പ്രഖ്യാപിച്ചത്. നിരക്കുകള്‍ ഓഗസ്റ്റ് 24 അര്‍ധരാത്രി വരെയാണ് നിലനില്‍ക്കുകയെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പൂരി വ്യക്തമാക്കി.
യാത്രയുടെ സമയദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴ് ബാന്‍ഡുകളായി തിരിച്ചാണ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. 40 മിനിട്ടിന് താഴെ, 40 മുതല്‍ 60 മിനിട്ടിന് താഴെ, 60 മുതല്‍ 90 മിനിട്ടിന് താഴെ, 90 മുതല്‍ 120 മിനിട്ടിന് താഴെ, 120 മുതല്‍ 150 മിനിട്ടിന് താഴെ, 150 മുതല്‍ 180 മിനിട്ടിന് താഴെ, 180 മുതല്‍ 210 മിനിട്ടിന് താഴെ എന്നിങ്ങനെയാണ് സെക്ഷനുകള്‍.
40 മിനിട്ടിന് താഴെ | 2000 - 6000 വരെ |
40 -60 വരെ മിനിട്ട് | 2500 - 7500 വരെ |
60 - 90 വരെ മിനിട്ട് | 3000 - 9000 വരെ |
90 - 120 വരെ മിനിട്ട് | 3700 - 10000 വരെ |
120 - 150 വരെ മിനിട്ട് | 4500 - 13000 വരെ |
150 - 180 വരെ മിനിട്ട് | 5500 - 15700 വരെ |
180 - 210 വരെ മിനിട്ട് | 6500 - 18,600 വരെ |
യാത്രക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ അപ്‌ലോഡ് ചെയ്യണമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പൂരി അറിയിച്ചു. രാജ്യത്തെ സ്വകാര്യ വിമാന കമ്പനികളും വന്ദേ ഭാരത് മിഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.