പശ്ചിമ ബംഗാള്‍: കരകൗശല വിളക്കുകളും ദശാവതാര കാര്‍ഡുകളും തിളങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു പശ്ചിമ ബംഗാളിലെ ബിഷ്‌ണുപൂര്‍ ഗ്രാമത്തിന്. എന്നാല്‍ ഇന്ന് തിളക്കം നഷ്ടപ്പെടുകയാണ്. ഇതോടെ ഇവയുടെ നിര്‍മാതാക്കള്‍ മറ്റ് തൊഴില്‍ മേഖലകള്‍ തേടി തുടങ്ങി. ഈയിടെ ബിഷ്‌ണുപൂര്‍ സബ് ഡിവിഷന്‍ ഭരണകൂടം കരകൗശല വിഭാഗത്തെ പുനരുജ്ജീവിപ്പിക്കാനായി ശ്രമം നടത്തിയിരുന്നു. ഇതോടെ കരകൗശല വിളക്കും ദശാവതാര കാര്‍ഡുകളും ഒരുമിച്ച് ചേര്‍ത്ത് ദശാവതാര കാര്‍ഡ് വിളക്കാക്കി മാറ്റി നിര്‍മിക്കുകയാണ് കലാകാരന്മാര്‍.
രാജാ ബീര്‍ഹമ്പിയുടെ ഭരണ കാലത്താണ് ബംഗാളില്‍ ആദ്യമായി ദശാവതാര കാര്‍ഡുകള്‍ കൊണ്ടു വരുന്നത്. മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ സന്ദര്‍ശിച്ച വേളയിലാണ് ഈ ദശാവതാര കാര്‍ഡുകള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹവും ഭഗവാന്‍ വിഷ്ണുവിന്‍റെ ദശാവതാരങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ ഉണ്ടാക്കുവാനുള്ള ഉത്തരവിട്ടു. ഈ രാജകുടുംബവുമായി ഇന്നും വിശ്വസ്തത പുലര്‍ത്തുന്ന കുടുംബത്തിലെ ആളുകള്‍ തന്നെയാണ് ഇപ്പോഴും ദശാവതാര കാര്‍ഡുകള്‍ നിര്‍മിക്കുന്നത്.
ഒരു കാലത്ത് ബിഷ്ണുപൂര്‍ വിളക്കുകള്‍ രാജ്യത്തുടനീളം വളരെ പ്രസിദ്ധമായിരുന്നു. എന്നാല്‍ വൈദ്യുതി വിളക്കുകള്‍ വന്നതോടെ ആവശ്യക്കാര്‍ കുറഞ്ഞു. അതു കൊണ്ടാണ് ഇന്ന് വിളക്കുകളില്‍ ദശാവതാര കാര്‍ഡുകള്‍ പെയിന്‍റ് ചെയ്ത് വില്‍ക്കാന്‍ ആരംഭിച്ചിരിക്കുന്നത്.
വൈദ്യുതി വിളക്കുകള്‍ കൂട്ടി ചേര്‍ത്ത് വിളക്കിനെ ആധുനികവല്‍ക്കരിച്ചാണ് പുതിയി നിര്‍മാണം. മറ്റൊരു വശത്ത് ദശാവതാര കാര്‍ഡുകള്‍ ഈ വിളക്കുകളില്‍ പെയിന്‍റ് ചെയ്യിക്കുകയും ചെയ്യും. കാര്‍ഡ് വിളക്കുകള്‍ക്ക് ഏറെ വിലയൊന്നും കിട്ടില്ല. എങ്കിലും പുതിയ നിര്‍മാണ രീതി തങ്ങളുടെ നിലനില്‍പ്പിനെ ചെറുതായെങ്കിലും സഹായിക്കുന്നുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.