ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആറ് മാസമായി അടഞ്ഞുകിടന്നിരുന്ന ലേ-മണാലി ദേശീയപാത വീണ്ടും തുറന്നു. 490 കിലോമീറ്റർ നീളമുള്ള ദേശീയപാത ലഡാക്ക് ജമിയാങ് സെറിംഗിലെ എംപിയാണ് ഗതാഗതത്താനായി തുറന്ന് കൊടുത്തത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് മഞ്ഞ് നീക്കം ചെയ്തത്.
2019 നവംബർ മുതൽ ദേശീയപാത അടഞ്ഞുകിടക്കുകയായിരുന്നു. എല്ലാ വർഷവും ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം ലേ-മനാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാറുണ്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് റോഡ് വൃത്തിയാക്കാനുള്ള ചുമതല.