ETV Bharat / bharat

ഗോവധത്തിനും ലവ് ജിഹാദിനുമെതിരെ ഉടൻ നിയമം പുറപ്പെടുവിപ്പിക്കുമെന്ന് കർണാകട റവന്യൂ മന്ത്രി - State Revenue Minister

ഇന്ത്യൻ സംസ്കാരത്തിൽ പശുക്കൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈ സാഹചര്യത്തിലാണ് പശുക്കളെ കൊല്ലുന്നത് തടയാൻ നിയമം കൊണ്ടുവരുന്നതെന്ന് അശോക പറഞ്ഞു

ബെംഗളൂരു  love jihad  കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം  ഗോ വദ നിരോദന നിയമ ബില്ല്  കർണാകട റവന്യൂ മന്ത്രി ആർ അശോക  Karnataka Minister  State Revenue Minister R Ashoka  State Revenue Minister  Karnataka
ഗോവദത്തിനും ലവ് ജിഹാദിനുമെതിരെ ഉടൻ നിയമം പുറപ്പെടുവിപ്പിക്കുമെന്ന് കർണാകട റവന്യൂ മന്ത്രി ആർ അശോക
author img

By

Published : Dec 7, 2020, 5:12 PM IST

ബെംഗളൂരു: കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഗോവധ നിരോധന നിയമ ബില്ലും അടുത്ത സെഷനിൽ ലവ് ജിഹാദിനെതിരായ നിയമവും പരിഗണിക്കുമെന്ന് സംസ്ഥാന റവന്യൂ മന്ത്രി ആർ അശോക. ഈ സെഷനിൽ ഗോവധ നിരോധന നിയമം നടപ്പാക്കാൻ സർക്കാർ തലത്തിൽ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പശുവിനെ കർഷകരാണ് ദൈവമായി ആരാധിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ പശുക്കൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈ സാഹചര്യത്തിലാണ് പശുക്കളെ കൊല്ലുന്നത് തടയാൻ നിയമം കൊണ്ടുവരുന്നതെന്ന് അശോക പറഞ്ഞു.

ലവ് ജിഹാദിനെതിരെ ഉത്തർപ്രദേശിൽ പ്രഖ്യാപിച്ച ഓർഡിനൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം നടപടികൾക്കെതിരെ സംസ്ഥാനത്ത് നിയമം ഉണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബോമ്മായി പറഞ്ഞു. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനത്തിനെതിരെ ഉത്തർപ്രദേശ് സർക്കാർ അടുത്തിടെയാണ് ഓർഡിനൻസ് പ്രഖ്യാപിച്ചത്. ഇത്തരം സംഭവങ്ങളിൽ 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും നൽകാനാകും.

അതേസമയം, ലവ് ജിഹാദിനും ഗോവധ നിരോധന നിയമത്തിനും എതിരെ കര്‍ണാടക സർക്കാർ നിയമ നിർമാണം നടത്താൻ ശ്രമിച്ചാൽ കോൺഗ്രസ് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.