ബെംഗളൂരു: കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിനും സഹോദരൻ ഡി.കെ സുരേഷിനുമെതിരെ കേസെടുത്ത് സിബിഐ. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഡി.കെ ശിവകുമാറിന്‍റെയും ബെംഗളൂരു റൂറൽ എംപിയായ ഡി.കെ സുരേഷിന്‍റെയും വീട്ടിൽ നടന്ന റെയ്‌ഡിനെ തുടർന്നാണ് സിബിഐ നടപടി. ഏകദേശം 14 സ്ഥാപനങ്ങളിലായി നടന്ന റെയ്‌ഡിൽ 50 ലക്ഷത്തോളം രൂപ പിടിച്ചെടുത്തതായാണ് വിവരം. സിബിഐയുടെ അഞ്ചംഗ സംഘം പുലർച്ചെ മുതൽ ആരംഭിച്ച റെയ്‌ഡ് വൈകിട്ടാണ് പൂർത്തിയായത്. ബെംഗളൂരുവിലെ ദൊദ്ദലഹള്ളി, കനകപുര, സദാശിവ് നഗർ ഉൾപ്പെടെ കർണാടകയിലെ ഒൻപത് വസതികളിലും ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ നാല് വസതികളിലുമായി സിബിഐ റെയ്‌ഡ് നടത്തി.
ഡി.കെ ശിവകുമാറിനും സഹോദരൻ ഡി.കെ സുരേഷിനുമെതരെ സിബിഐ കേസെടുത്തു - ഡി.കെ ശിവകുമാറിന്‍റെ വീട്ടിൽ റെയ്‌ഡ്
ഇരുവരുടെയും വസതികളിൽ നിന്ന് 50 ലക്ഷത്തോളം രൂപ സിബിഐ പിടിച്ചെടുത്തിരുന്നു
![ഡി.കെ ശിവകുമാറിനും സഹോദരൻ ഡി.കെ സുരേഷിനുമെതരെ സിബിഐ കേസെടുത്തു CBI raid on KPCC President DKShivkumar home kpcc president dk shivkumar home cbi raid dk shivkumar home cbi raid ഡി.കെ ശിവകുമാറിന്‍റെ വീട്ടിൽ സിബിഐ റെയ്‌ഡ് ഡി.കെ ശിവകുമാറിന്‍റെ വീട്ടിൽ റെയ്‌ഡ് കർണാടക പിസിസി അധ്യക്ഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9052524-thumbnail-3x2-raid.jpg?imwidth=3840)