ജയ്‌പൂർ: കോട്ടയിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ ആദ്യത്തെ വെർച്വൽ പോസ്റ്റ്‌മോർട്ടം നടത്തി. കൊവിഡ് മൂലം മരിച്ച 29കാരന്‍റെ മൃതദേഹമാണ് വെർച്വൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. ശരീരത്തെ വിഭജിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തുന്ന ഒരു സാങ്കേതികത വിദ്യയാണിത്. അണുബാധ പകരാതിരിക്കാനാണ് പ്രധാനമായും അധികൃതർ ഈ നടപടിയിലേക്ക് കടന്നത്.
29കാരന് രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ഉണ്ടെന്ന് കണ്ടെത്തി. ശരീരം അണുവിമുക്തമാക്കിയ ശേഷം പൂർണമായ ബോഡി സ്‌കാൻ നടത്തുകയും തുടർന്ന് കമ്പ്യൂട്ടറിലുടെ ആന്തരിക അവയവങ്ങളെ വിലയിരുത്തി രോഗിയുടെ മരണകാരണം കണ്ടെത്തുകയാണ് ഡോക്‌ടർന്മാർ ഈ സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. മരണപ്പെട്ടയാളുടെ പിതാവ് സംരക്ഷണ വസ്ത്രം ധരിച്ച് പോസ്റ്റ്‌മോർട്ടം നടക്കുന്ന മുറിയിൽ ഉണ്ടായിരുന്നു.