മുംബൈ: രണ്ടു മാസം കൂടുമ്പോഴുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ധനകാര്യ നയ പുനരവലോകനത്തില്‍ “സഹായകരമായ'' നിലപാട് നിലനിർത്തിക്കൊണ്ട് തന്നെ നയ റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിന്ന് മാറാതെ നിലനിർത്തികൊണ്ടുള്ള തീരുമാനമാണ് എടുത്തതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു.
ധനകാര്യ നയ കമ്മിറ്റിയുടെ (എം പി സി) ഈ യോഗം റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. അതുവഴി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ്ങ് ഫെസിലിറ്റി (എം എസ് എഫ്) നിരക്കും ബാങ്ക് നിരക്കും 4.25 ശതമാനത്തില്‍ നിലനിര്‍ത്തുവാനും കഴിയുന്നു. പോളിസി നിരക്കുകള്‍ക്ക് പുറമെ കൊവിഡ് മഹാമാരിയുടെ പ്രഭാവത്തിനിടയില്‍ നിന്നും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യം ഇട്ടുകൊണ്ട് പ്രധാനപ്പെട്ട മറ്റ് നിരവധി പ്രഖ്യാപനങ്ങളും ആര്‍ബിഐ നടത്തുകയുണ്ടായി. നിര്‍ണായകമായ ചില തീരുമാനങ്ങളുടെ പെട്ടെന്നുള്ള വിവരങ്ങളാണ് ഇനി പറയുന്നത്.
1) വായ്‌പാ നിര്‍ണയ രൂപഘടന
നിശ്ചിതമായ നിബന്ധനകള്‍ക്ക് വിധേയമായി കൊണ്ട് കോര്‍പ്പറേറ്റ്, വ്യക്തി വായ്‌പകള്‍ എടുക്കുന്നവര്‍ക്കായി വായ്‌പകളുടെ ഘടന പുനസംഘടിപ്പിക്കുവാന്‍ ആര്‍ബിഐ വായ്‌പാ ദായകരെ അനുവദിച്ചിരിക്കുന്നു. “യോഗ്യതയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കാര്യം സംബന്ധിച്ച് ജൂണ്‍ ഏഴിന്‍റെ ഒരു മുന്‍നോട്ടത്തോടെയുള്ള രൂപഘടന പ്രകാരം നികുതി ദായകര്‍ക്ക് വായ്‌പാ നിര്‍ണയ പദ്ധതി രൂപീകരിക്കുന്നതിന് ഒരു വിന്‍ഡോ ലഭ്യമാക്കുവാന്‍ തീരുമാനിച്ചു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഉടമസ്ഥാവകാശം മാറരുത് എന്ന നിബന്ധനയുണ്ട്. വ്യക്തിഗത വായ്‌പകള്‍ക്കും ഇതേ നയം ബാധകമാണ്. എന്നാല്‍ നിശ്ചിതമായ നിബന്ധനകള്‍ക്ക് വിധേയമായി കൊണ്ട് അത്തരം വായ്‌പാ നല്‍കലുകളെ സാധാരണ ആസ്‌തികളായി വര്‍ഗീകരിച്ചു വേണം അത് ചെയ്യാനെന്ന് '' ദാസ് പ്രസ്‌താവനയില്‍ പറഞ്ഞു.
പ്രമുഖ ബാങ്കറായ കെ വി കാമത്തിന്‍റെ നേതൃത്വത്തില്‍ ഒരു വിദഗ്‌ധ കമ്മിറ്റിക്ക് രൂപം നല്‍കുവാനും ആര്‍ ബി ഐ തീരുമാനിച്ചിട്ടുണ്ട്. മേല്‍ പറഞ്ഞ തരത്തിലുള്ള നിര്‍ണായക ആസൂത്രണങ്ങള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ആര്‍ബിഐക്ക് നല്‍കുക എന്നുള്ളതാണ് ഈ കമ്മിറ്റിയുടെ ചുമതല.
2) എംഎസ്എംഇ കടബാധ്യത പുനസംഘടിപ്പിക്കല്‍
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എംഎസ്എംഇ (ഹ്രസ്വ, ചെറുകിട, മധ്യവര്‍ഗ സ്ഥാപനങ്ങള്‍) വായ്‌പാ വാങ്ങലുകാര്‍ക്ക് തങ്ങളുടെ വായ്‌പകള്‍ പുനസംഘടിപ്പിക്കുവാന്‍ യോഗ്യത ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ പറഞ്ഞു. പക്ഷെ 2020 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ അവരുടെ അക്കൗണ്ടുകള്‍ സാധാരണ നിലയായി വര്‍ഗീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. മാത്രമല്ല 2021 മാര്‍ച്ച് 31ഓടു കൂടി ഈ പുനസംഘടന നടപ്പാക്കണമെന്നും ആര്‍ബിഐ കൂട്ടിച്ചേർത്തു.
2020 ജനുവരി ഒന്ന് വരെയുള്ള തീയതികളില്‍ വീഴ്‌ച വരുത്തിയ ജിഎസ്‌ടി രജിസ്റ്റര്‍ ചെയ്‌ത എംഎസ്എംഇകളുടെ സാധാരണ അക്കൗണ്ടുകള്‍ ആസ്‌തി തരം താഴ്ത്തി കൊണ്ടുള്ള വര്‍ഗീകരണം ഇല്ലാതെ തന്നെ ഒറ്റതവണ പുനസംഘടിപ്പിക്കാന്‍ കഴിയുമെന്നുള്ള ആനുകൂല്യം നീട്ടി കൊടുക്കുവാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ആര്‍ബിഐ തീരുമാനിച്ചിരുന്നുവെന്ന് നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൊവിഡിന്‍റെ പ്രഭാവത്തില്‍ നിന്നും പുറത്ത് കടക്കുവാന്‍ വ്യവസായ മേഖലയെ സഹായിക്കുന്നതിനായി വായ്‌പകള്‍ പുനസംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആര്‍ബിഐ യുമായി ചേര്‍ന്ന് രൂപം നല്‍കി വരികയാണ് എന്നാണ് കഴിഞ്ഞ ആഴ്‌ച ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.
3) സ്വര്‍ണ്ണ പണയ വായ്‌പകളിന്മേലുള്ള എല്‍ടിവി അനുപാതം വര്‍ധിപ്പിക്കല്‍
കൊവിഡിന്‍റെ പ്രഭാവത്തില്‍ നിന്നും കുടുംബങ്ങളെ പുറത്ത് കൊണ്ടു വരുവാന്‍ സഹായിക്കുന്നതിനായി ആര്‍ബിഐ സ്വര്‍ണ പണയ വായ്‌പകളിന്മേലുള്ള അനുവദനീയമായ വായ്‌പാ മൂല്യാനുസൃത അനുപാതം (എല്‍ ടി വി) 90 ശതമാനത്തിലേക്ക് ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ 2021 മാര്‍ച്ച് 31 വരെ മാത്രമേ ഈ ഇളവ് ലഭ്യമാവുകയുള്ളൂ.
നിലവിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണാഭരണങ്ങളും പണ്ടവും പണയം വെക്കുന്നതിന് ബാങ്കുകള്‍ നല്‍കുന്ന വായ്‌പകള്‍ സ്വര്‍ണ്ണാഭരണങ്ങളുടെയും പണ്ടങ്ങളുടെയും മൂല്യത്തിന്‍റെ 75 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നുണ്ട്. സ്വര്‍ണ്ണ വില 10 ഗ്രാമിന് 55000 രൂപയിലേക്ക് എത്തി ചേര്‍ന്നതോടെ ഇത് ഇന്ത്യയിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാം പണസമാഹരണത്തിന് വലിയൊരു വാതായനമാണ് തുറന്നിരിക്കുന്നത്. ആഭരണങ്ങളുടെയും നാണയങ്ങളുടെയും രൂപത്തില്‍ സ്വര്‍ണം സമ്പാദിച്ചു വെക്കുന്നത് ഇന്ത്യയില്‍ സര്‍വ്വ സാധാരണമാണ്.
4) പരിഗണനാ മേഖലയിലെ വായ്‌പാ നിയമങ്ങള്‍ പുതുക്കല്‍
പരിഗണനാ മേഖല വായ്‌പാ (പി എസ് എല്‍) മാര്‍ഗ നിര്‍ദേശങ്ങളും ആര്‍ബിഐ പുതുക്കിയിരിക്കുന്നു. പരിഗണനാ മേഖലയിലെ പണ വരവിന്‍റെ ഒഴുക്കില്‍ പ്രാദേശിക തലത്തിലുണ്ടാകുന്ന പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി ബാങ്കുകള്‍ക്ക് വേണ്ടി ഒരു ആനുകൂല്യ രൂപഘടന കൊണ്ടു വരുവാന്‍ ഇപ്പോള്‍ ആര്‍ ബിഐ ആലോചിക്കുന്നുണ്ട്. കുറഞ്ഞ പണ ഒഴുക്ക് ഉള്ള ജില്ലകളെ കണ്ടെത്തി അവിടെയുള്ള പരിഗണനാ മേഖലാ ക്രെഡിറ്റ് വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ വെയിറ്റേജ് അവര്‍ക്ക് നല്‍കും എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. അതേ സമയം താരതമ്യേന ഉയര്‍ന്ന തോതില്‍ പണ ഒഴുക്ക് ഉണ്ട് എന്ന് കണ്ടെത്തിയിട്ടുള്ള ജില്ലകളില്‍ കുറഞ്ഞ വെയിറ്റേജും നല്‍കും.
ഫണ്ടുകള്‍ ലഭ്യമാവുക എന്നുള്ള കാര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കാന്‍ പ്രാപ്‌തിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിഎസ്എല്‍ പദവിയും നല്‍കാന്‍ പോകുന്നു എന്നുള്ളതാണ് കൂടുതല്‍ പ്രധാനം. ശുദ്ധമായ ഊര്‍ജ്ജം ഉപയോഗിക്കുന്ന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗരോര്‍ജ്ജം, കം പ്രസ് ചെയ്‌ത ബയോഗ്യാസ് പ്ലാന്‍റുകള്‍ എന്നിവ ഉള്‍പ്പെടുന്ന പുനരുപയോഗ ഊര്‍ജ്ജ മേഖലക്കുള്ള പരിധി പരിഗണനാ മേഖല ക്രെഡിറ്റ് രൂപഘടന പ്രകാരം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. നിലവില്‍ പി എസ് എല്ലിനായി 40 ശതമാനം അഡ്ജസ്റ്റഡ് നെറ്റ് ബാങ്ക് ക്രെഡിറ്റ് ആക്കി നിര്‍ത്തേണ്ടതുണ്ട് ബാങ്കുകള്‍ക്ക്.
5) പണേതര ഇടപാടുകള്‍ സംരക്ഷിക്കല്‍
ചെക്കു വഴി പണം നല്‍കുന്നതിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 50000 രൂപക്കും അതിനു മുകളിലും മൂല്യമുള്ള ചെക്കുകള്‍ക്ക് പോസിറ്റീവ് പേ എന്നൊരു സംവിധാനം കൊണ്ടു വരുവാന്‍ ആര്‍ബിഐ തീരുമാനിച്ചു. ഇത് അളവിനും മൂല്യത്തിനും യഥാക്രമം 20 ശതമാനവും 80 ശതമാനവും പരിരക്ഷ നല്‍കുന്നു. ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനായി കൊണ്ടു വരുന്ന ഒരു ഓട്ടോമാറ്റിക് ക്യാഷ് മാനേജ്‌മെന്‍റ് സേവനമാണ് യഥാര്‍ഥത്തില്‍ പോസിറ്റീവ് പേ.
ഒരു കമ്പനി നല്‍കിയ ചെക്കുകളെ അത് പണത്തിനു നല്‍കുവാനായി സമര്‍പ്പിച്ച ചെക്കുകളുമായി താരതമ്യം ചെയ്‌തു നോക്കുവാന്‍ ബാങ്കുകള്‍ പോസിറ്റീവ് പേ ഉപയോഗിക്കുന്നു. സംശയിക്കപ്പെടുന്നു എന്ന് കരുതുന്നവ ചെക്കുകള്‍ പരിശോധനക്ക് വേണ്ടി അത് നല്‍കിയവര്‍ക്ക് തന്നെ തിരിച്ചയക്കും. തട്ടിപ്പ്, നഷ്ടങ്ങള്‍, മറ്റ് ബാധ്യതകള്‍ എന്നിവക്കെതിരായി ഒരു കമ്പനിക്ക് ഒരു ഇന്‍ഷൂറന്‍സ് എന്ന പോലെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. അതിലുപരി ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്ക് ഓണ്‍ലൈന്‍ തര്‍ക്ക പരിഹാര സംവിധാനവും കൊണ്ടു വരുമെന്ന് ആര്‍ ബി ഐ പറഞ്ഞു.