കൊച്ചി: മാമ്പഴ പ്രേമികളുടെ മനസ്സും വയറും നിറച്ചാണ് കൊച്ചിയിൽ ആവേശകരമായ മാമ്പഴ തീറ്റമത്സരം നടന്നത്. അഞ്ചാം തവണയായി കൊച്ചിയില്‍ നടന്ന മാംഗോ ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. തനി നാടൻ മാമ്പഴങ്ങളും, വിദേശ ഇനങ്ങൾ ഉൾപ്പെടെ നിരവധി വൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഫെസ്റ്റ് നടന്നത്.
ഹൈബി ഈഡൻ എംഎൽഎ മാമ്പഴ തീറ്റ മത്സരം ഉദ്ഘാടനം ചെയ്തു. അഞ്ച് മിനിട്ടിനുള്ളിൽ ഏറ്റവും കൂടുതൽ മാമ്പഴം അകത്താക്കുന്നവർക്കാണ് സമ്മാനം ഏർപ്പെടുത്തിയത്. തമ്മനം സ്വദേശി ചൈത്ര അഞ്ചു മാമ്പഴം കഴിച്ച് ഒന്നാം സ്ഥാനം നേടി.മെക്സിക്കോയിൽ നിന്നുള്ള കിലോഗ്രാമിന് 1800 രൂപ വിലയുള്ള ഉള്ള സ്വീറ്റ് ഹണി, തായ്‌ലൻഡിൽ നിന്നുള്ള കിലോഗ്രാമിന് 1650 രൂപ വിലയുള്ള ഉള്ള കെന്റ് എന്നീ ഇനങ്ങളാണ് മാംഗോ ഫെസ്റ്റിലെ താരങ്ങൾ. അതേസമയം തനി നാടൻ മാമ്പഴങ്ങളും, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാങ്ങകളുടെ വിപുലമായ പ്രദർശനവും വിൽപ്പനയും മാംഗോ ഫെസ്റ്റിൽ ഒരുക്കിയിരുന്നു.