ETV Bharat / bharat

കിസാൻ റെയിൽ പദ്ധതി കർഷകർക്ക് പ്രയോജന പ്രദമാണെന്ന് പ്രധാനമന്ത്രി

രണ്ട് ദിവസം മുമ്പ് രാജ്യത്ത് വലിയ പദ്ധതിക്ക് തുടക്കമിട്ടെന്നും രാജ്യത്തിലെ ചെറുകിട കർഷകർക്ക് ഇത് പ്രയോജനകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Prime Minister Narendra Modi  New Delhi  "Kisan Rail"  Maharashtra and Bihar  കിസാൻ റെയിൽ പദ്ധതി  പ്രധാനമന്ത്രി  നരേന്ദ്ര മോദി  കർഷക പദ്ധതി  മഹാരാഷ്‌ട്ര ടു ബിഹാർ
കിസാൻ റെയിൽ പദ്ധതി കർഷകർക്ക് പ്രയോജനപ്രദമാണെന്ന് പ്രധാനമന്ത്രി
author img

By

Published : Aug 9, 2020, 3:27 PM IST

ന്യൂഡൽഹി: കാർഷിക ഉല്‍പ്പന്നങ്ങൾ നഗരങ്ങളിൽ വിൽക്കാൻ അവസരം നൽകുന്ന കിസാൻ റെയിൽ പദ്ധതി കർഷകർക്ക് പ്രയോജനപ്രദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ പദ്ധതി മഹാരാഷ്‌ട്രക്കും ബിഹാറിനും ഇടയിൽ ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് രാജ്യത്ത് വലിയ പദ്ധതിക്ക് തുടക്കമിട്ടെന്നും ചെറുകിട കർഷകർക്ക് ഇത് പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട കർഷകർ മുംബൈ, പൂനെ നഗരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു കഴിഞ്ഞു. ഉത്തർ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർക്കും പദ്ധതി സഹായകമാണ്. ട്രെയിനിൽ എസി സംവിധാനമുള്ളതിനാൽ നഗരങ്ങളിലുള്ളവർക്ക് പഴകാത്ത പച്ചക്കറികൾ ലഭിക്കുമെന്നും ട്രെയിൻ യാത്രാ ചെലവ് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്‌ച കേന്ദ്ര റെയിൽ‌വെ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചേർന്നാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.