ETV Bharat / bharat

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു - India-China clash

ഗല്‍വാൻ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

കിരൺ റിജിജു  രാഹുൽ ഗാന്ധി  ഇന്ത്യ ചൈന  ആരാണ് ഉത്തരവാദി  accountability of India-China clash  India-China  India-China clash  Ladakh
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു
author img

By

Published : Jun 19, 2020, 6:46 PM IST

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. ഗല്‍വാൻ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ചോദ്യം ഉന്നയിച്ച കോൺഗ്രസ് എംപി ജെഎൻയുവില്‍ പോയി "നമ്മുടെ സൈനികരുടെ മരണം ആഘോഷിച്ചവരോടൊപ്പം" ഇരിക്കുകയാണെന്ന് റിജിജു വിമര്‍ശിച്ചു.

ഇന്ത്യക്ക് മുന്നിൽ ഒരു സൈനിക വെല്ലുവിളി ഉണ്ടാകുമ്പോഴെല്ലാം രാഹുല്‍ സൈന്യത്തെ ചോദ്യം ചെയ്യുന്നു. ഇന്ത്യൻ സൈനികരെ നിരായുധരായി അയച്ചതിന്‍റെ ഉത്തരവാദി ആരാണ് എന്ന് രാഹുല്‍ ചോദിക്കുന്ന അദ്ദേഹം ജെഎൻയുവിൽ പോയി നമ്മുടെ സൈനികരുടെ മരണം ആഘോഷിക്കുന്നവരോടൊപ്പം ഇരിക്കുന്നതിൽ അതിശയിക്കാനില്ലെന്നും റിജിജു ആരോപിച്ചു.

'ഇതിന് ആരാണ് ഉത്തരവാദികൾ' എന്ന തലക്കെട്ടോടെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഒരു വീഡിയോ ട്വീറ്റ് ചെയ്‌തിരുന്നു. യുദ്ധമേഖലയിലേക്ക് ആയുധങ്ങളില്ലാതെ ധീരരായ സൈനികരെ അയച്ചതാരാണ്, എന്തുകൊണ്ടാണിത്, ആരാണ് ഇതിന് ഉത്തരവാദികൾ എന്നീ ചോദ്യങ്ങൾ ഉന്നയിക്കുന്നതായിരുന്നു വീഡിയോ. തിങ്കളാഴ്‌ച രാത്രി ഗാല്‍വാൻ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.