ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സിഖ് ഗുരുദ്വാരയിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നടത്തിയ ചാവേറാക്രമണത്തെ അപലപിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സെക്രട്ടറി മഹമൂദ് മദാനി ഉൾപ്പെടെയുള്ള പ്രമുഖർ. ആക്രമണത്തിന് പിന്നിലുള്ളവർ കൊടും കുറ്റവാളികളാണെന്ന് മഹമൂദ് മദാനി പറഞ്ഞു. സംഭവത്തിൽ അനുശോചനം അറിയിച്ച അദ്ദേഹം ഇത്തരക്കാർക്ക് കഠിന ശിക്ഷ ലഭിക്കണമെന്നും പറഞ്ഞു.
ചാവേർ ആക്രമണത്തിൽ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാബൂളിൽ ഉള്ള ന്യൂനപക്ഷ സിഖ്, ഹിന്ദു സമുദായങ്ങൾക്കായി അവശേഷിക്കുന്ന മൂന്ന് ആരാധനാലയങ്ങളിൽ ഒന്നാണ് ഗുരുദ്വാര. തോക്കുധാരികളായ ചാവേറുകള്‍ ഗുരുദ്വാരയിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്.