ETV Bharat / bharat

കർഷകർക്ക് സാധ്യമായതെല്ലാം ചെയ്‌തുകൊടുക്കാൻ അഭ്യർഥിച്ച് കെജ്‌രിവാൾ

തുടർച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടന്ന് കർഷകരുടെ പ്രതിഷേധം.

farmers protest  delhi chalo  arvind kejriwal  കർഷക പ്രതിഷേധം  ഡൽഹി ചലോ  അരവിന്ദ് കെജ്‌രിവാൾ
കർഷകർക്ക് സാധ്യമായതെല്ലാം ചെയ്‌തുകൊുടക്കാൻ അഭ്യർഥിച്ച് കെജ്‌രിവാൾ
author img

By

Published : Nov 30, 2020, 5:15 PM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് ഡൽഹി നിവാസികളോട് അഭ്യർഥിച്ച് അരവിന്ദ് കെജ്‌രിവാൾ. ഗുരുനാനാക് ജയന്തിയുടെ അവസരത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ഡൽഹിയിലെ തണുപ്പിനെ വകവയ്ക്കാതെ പോരാടുന്ന കർഷകരുടെ കൂടെയാണ് ആം ആദ്‌മി പാർട്ടിയുടെ എംഎൽഎമാരും സന്നദ്ധ പ്രവർത്തകരുമെന്നും സാധ്യമായ വിധത്തിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാൻ കർഷകരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ തിങ്കളാഴ്‌ച തുടർച്ചയായ അഞ്ചാം ദിവസവും ആയിരക്കണക്കിന് കർഷകർ പ്രതിഷേധം തുടരുകയാണ്. ഉത്തർപ്രദേശ് ഗാസിപൂർ അതിർത്തിയിൽ ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചെങ്കിലും പ്രതിഷേധക്കാർ തടിച്ചുകൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.