ETV Bharat / bharat

വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്‌ ബോധവല്‍കരണ ക്ലാസ്‌ സംഘടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി - ഡല്‍ഹി മുഖ്യമന്ത്രി

കൊവിഡിനെ സംബന്ധിച്ച സംശയനിവാരണത്തിനായാണ് 'പേരന്‍റിങ് ഇന്‍ ദ ടൈംസ് ഓഫ് കൊറോണ' എന്ന പോരില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്

COVID-19  coronavirus  Manish Sisodia  വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്‌ ബോധവല്‍ക്കരണ ക്ലാസ്‌ സംഘടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി  ഡല്‍ഹി മുഖ്യമന്ത്രി  Kejriwal to conducts covid awareness class
വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്‌ ബോധവല്‍ക്കരണ ക്ലാസ്‌ സംഘടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി
author img

By

Published : Apr 3, 2020, 10:54 PM IST

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും കൊവിഡ്‌ ബോധവല്‍കരണ ക്ലാസുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ വീട്ടിലിരിക്കുമ്പോള്‍ അവര്‍ക്ക് കൊവിഡ്‌ സംബന്ധിച്ച് ഒരുപാട് സംശയങ്ങള്‍ ഉണ്ടാവുമെന്നും അത് ദൂരീകരിക്കാനാണ് 'പേരന്‍റിങ് ഇന്‍ ദ ടൈംസ് ഓഫ് കൊറോണ' എന്ന പേരില്‍ പ്രത്യേക ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

നാളെ മൂന്ന് മണിക്ക് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്കൊപ്പം വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഴ്‌സറി ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കൂടാതെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കൂടിയായ മനീഷ്‌ സിസോദിയ അറിയിച്ചു. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയാണ് ക്ലാസുകള്‍ നല്‍കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.