ന്യൂഡൽഹി:ഡോക്‌ടർമാർക്ക് മാസങ്ങളായി ശമ്പളം നൽകാത്തത് നാണക്കേടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനു കീഴിലുള്ള ആശുപത്രികളിലെ ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ പ്രതികരിക്കുകയായിരുന്നു കെജ്‌രിവാൾ. ഇതിൽ രാഷ്‌ട്രീയം കാണേണ്ടെന്ന് പറഞ്ഞ ഡൽഹി മുഖ്യമന്ത്രി ഫണ്ടിനെ സംബന്ധിച്ച് മുനിസിപ്പൽ കോർപ്പറേഷനെതിരെ ചോദ്യവും ഉന്നയിച്ചു. ഡോക്‌ടർമാർക്ക് ഒന്നുരണ്ട് മാസത്തെ ശമ്പളം ഉടനെ അനുവദിക്കുമെന്നും സമരം അവസാനിപ്പിക്കണമെന്നും സമരക്കാരെ സന്ദർശിച്ച മുനിസിപ്പൽ കോർപ്പറേഷൻ മേയർ ജയ് പ്രകാശ് പറഞ്ഞു. ഡോക്‌ടർമാരുടെ സമരം രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇത് രാജ്യത്തെ മൊത്തം ഡോക്‌ടർമാരുടെയും ധാർമികതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അഭിപ്രായപ്പെട്ടു.
ഡോക്‌ടർമാർക്ക് ശമ്പളം നൽകാത്തത് നാണക്കേട്: അരവിന്ദ് കെജ്‌രിവാൾ
ഡോക്‌ടർമാർക്ക് ഒന്നുരണ്ട് മാസത്തെ ശമ്പളം ഉടനെ അനുവദിക്കുമെന്നും സമരം അവസാനിപ്പിക്കണമെന്നും സമരക്കാരെ സന്ദർശിച്ച മുനിസിപ്പൽ കോർപ്പറേഷൻ മേയർ ജയ് പ്രകാശ് പറഞ്ഞു.