ETV Bharat / bharat

ജമ്മു കശ്‌മീരിൽ ശക്തമായ മഞ്ഞുവീഴ്‌ച; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

author img

By

Published : Nov 23, 2020, 1:12 PM IST

ശക്തമായ മഞ്ഞുവീഴ്‌ചയിൽ ശ്രീനഗർ-ലേ റോഡ് അടച്ചു. ഭരണകൂടത്തോടും ജനങ്ങളോടും ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

Kashmir Valley receives season's first snowfall  season first snowfall Kashmir  ജമ്മു കശ്‌മീരിൽ ശക്തമായ മഞ്ഞുവീഴ്‌ച  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  ശക്തമായ മഞ്ഞുവീഴ്‌ച  ശ്രീനഗർ-ലേ റോഡ് അടച്ചു  ജാഗ്രത പാലിക്കാൻ നിർദേശം
ജമ്മു കശ്‌മീരിൽ ശക്തമായ മഞ്ഞുവീഴ്‌ച; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ സമതലപ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്‌ച ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ശക്തമായ മഞ്ഞുവീഴ്‌ചയിൽ ശ്രീനഗർ-ലേ റോഡ് അടച്ചു. ഭരണകൂടത്തോടും ജനങ്ങളോടും ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

വടക്കൻ കശ്‌മീരിലെ ഗുൽമാർഗിലെ സ്‌കീ റിസോർട്ടിൽ മഞ്ഞുവീഴ്‌ച നാല് ഇഞ്ച് രേഖപ്പെടുത്തി. തെക്കൻ കശ്‌മീരിലെ പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ മഞ്ഞുവീഴ്‌ച 10 സെൻ്റിമീറ്ററും രേഖപ്പെടുത്തി. ഗുൽമാർഗ്, റമ്പാൻ-ബനിഹാൽ, ഷോപിയൻ, പൂഞ്ച്-രാജൗരി, സോജില എന്നിവിടങ്ങളിൽ മഴ പെയ്‌തിരുന്നു. ജവഹർ ടണലിന് ചുറ്റും മഞ്ഞുവീഴ്‌ചയുണ്ടെന്നും ദേശീയപാതയോട് ചേർന്ന് നിരവധി സ്ഥലങ്ങളിൽ മഴ പെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.