ശ്രീനഗർ: കശ്മീർ താഴ്വരയിലും ലഡാക്കിലും അതിശൈത്യം തുടർരുന്നു. താപനില പൂജ്യം ഡിഗ്രിയും താഴ്നന്നതോടെ റോഡിൽ മഞ്ഞുരൂപപ്പെട്ട് ഗാതാഗത തടസം അതിരൂക്ഷമായി. ടൂറിസ്റ്റ് സ്ഥലമായ ഗുൽമാർഗിൽ മൈനസ് 11 ഡിഗ്രി സെൽഷ്യസാണ് താപനില. ശ്രീനഗറിൽ മൈനസ് 1.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പഹൽഗാമിൽ മൈനസ് 6.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ലഡാക്കിലെ ലേയിൽ മൈനസ് 13 ഡിഗ്രി സെൽഷ്യസും അടുത്തുള്ള ദ്രാസിൽ മൈനസ് 24.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. താഴ്‌വരയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നില്ലെങ്കിലും ജനുവരി 21 നും 24 നും ഇടയിൽ തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു.അതേസമയം ദ്രാസ്, ബാരാമുള്ള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹിമപാതം ഉണ്ടായി നാട്ടുകാരും സൈനികും ഉൾപ്പെടെ ഉള്ളവർ മരിച്ചിരുന്നു.