ശ്രീനഗര്‍: ശീതകാല അവധിക്ക് ശേഷം കശ്മീരിലെ സ്‌കൂളുകൾ ഇന്ന് തുറക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സ്‌കൂളുകളില്‍ ഉണ്ടായത്. ശീതകാലം കഴിഞ്ഞതോടെ അധ്യയനം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. ശ്രീനഗറിലെ മുനിസിപ്പൽ പരിധിയിൽ വരുന്ന സ്കൂളുകളുടെ സമയം രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ ആയിരിക്കുമെന്ന് കശ്മീർ സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ മുഹമ്മദ് യൂനിസ് മാലിക് പറഞ്ഞു. മറ്റ് കശ്മീർ ഡിവിഷൻ പരിധിയിലെ സ്കൂളുകളുടെ സമയം രാവിലെ 10.30 മുതൽ വൈകുന്നേരം 3:30 വരെയാണെന്നും അദ്ദേഹം അറിയിച്ചു.
ശീതകാല അവധിക്ക് ശേഷം കശ്‌മീരിലെ സ്‌കൂളുകള്‍ ഇന്നുതുറക്കും
മൂന്നുമാസത്തെ അവധിക്ക് ശേഷം ഇന്നുമുതല്‍ അധ്യയനം ആരംഭിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പല സ്‌കൂളുകളിലും അധ്യയനം മുടങ്ങിയിരുന്നു