ബാബ ഗുരു നാനാക്കിന്‍റെ 550 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഗുരുദ്വാര പ്രവേശിക്കാനുള്ള വിസ നടപടികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് പാക് വൃത്തങ്ങള്‍. ലാഹോറില്‍ ബുധനാഴ്ച ചേര്‍ന്ന മതപരമായ ടൂറിസം ആന്‍റ് ഹെറിട്ടേജ് കമ്മിറ്റിയുടെ യോഗത്തില്‍ ഇടനാഴിയുടെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് പഞ്ചാബ് ഗവര്‍ണര്‍ ചൗധരി സവര്‍ക്കര്‍.
ബാവയുടെ ജന്മസ്ഥലത്ത് 'ടെന്‍റ് സിറ്റി' പണിയുന്നത് ബുധനാഴ്ച ആരംഭിക്കും. യുകെ യില്‍ നിന്നും യുഎസില്‍ നിന്നും ഒരുപാട് തീര്‍ത്ഥാടകര്‍ എത്തുമെന്നും നവംബറോടെ ഇടനാഴിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ ചൗധരി സവര്‍ക്കര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് എന്നും സുരക്ഷിതമായ രാജ്യമാണ് പാക്കിസ്ഥാന്‍ എന്നും സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.