ETV Bharat / bharat

കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് ഇന്ന് വേണമെന്ന് ഗവര്‍ണര്‍, കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഗവര്‍ണറുടെ നടപടി അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ്. വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് ഗവര്‍ണര്‍. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് കേന്ദ്രം

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്
author img

By

Published : Jul 19, 2019, 7:25 AM IST

Updated : Jul 19, 2019, 7:34 AM IST

ബെംഗ്ലൂരു: ഭരണപ്രതിസന്ധി നേരിടുന്ന കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. ഗവര്‍ണറുടെ നടപടി അധികാര ദുര്‍വിനിയോഗമെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. തിങ്കളാഴ്ചക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് വേണ്ടെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ധാരണ. വിശ്വാസ പ്രമേയം അവതരിപ്പിച്ചതില്‍ നിയമസഭയില്‍ ചര്‍ച്ച അവസാനിച്ചിട്ടില്ല. ചര്‍ച്ച എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. വിശ്വാസ പ്രമേയത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയത്ത് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള ഉപദേശം ഗവര്‍ണര്‍ നല്‍കേണ്ടതില്ല. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്പീക്കര്‍ക്കും നിയമസഭയ്ക്കുമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.

എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. അതേസമയം ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കേന്ദ്രത്തിന്‍റെ വാദം. ബിജെപി എംഎല്‍എമാര്‍ വിധാന്‍ സൗധയില്‍ പ്രതിഷേധം തുടരുകയാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിപ്പിന്‍റെ നിയമസാധുതയില്‍ സ്പീക്കറും ഇന്ന് മറുപടി നല്‍കിയേക്കും.

Intro:Body:

കര്‍ണാടക: ഗവര്‍ണറെ തള്ളാന്‍ കോണ്‍ഗ്രസ്, മുന്നറിയിപ്പുമായി കേന്ദ്രം

സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍: നാളെ വിശ്വാസവോട്ടെടുപ്പ് വേണം, വേണ്ടെന്ന് കോണ്‍ഗ്രസ്

By Web Team

ഗവര്‍ണര്‍  അധികാര ദുര്‍വിനിയോഗമാണ് നടത്തിയിരിക്കുന്നതെന്ന  നിയമോപദേശമാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. 

ബംഗളൂരു: നാളെ വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാന്‍ കോണ്‍ഗ്രസ് നീക്കം.  നാളെ  ഉച്ചക്ക് 1.30 ന് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ വാജുഭായ് വാല മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തയച്ചത്. എന്നാല്‍ അല്‍പ്പം മുമ്പ് ചേര്‍ന്ന  യോഗത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ് വേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. 

വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായെന്നും കുമാരസ്വാമിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗവര്‍ണര്‍  അധികാര ദുര്‍വിനിയോഗമാണ് നടത്തിയിരിക്കുന്നതെന്ന  നിയമോപദേശമാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാളെ ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ഗവര്‍ണര്‍ക്ക് ഈ ഘട്ടത്തില്‍  ഇടപെടാനുള്ള യാതൊരു അധികാരവുമില്ലെന്നാണ് കോണ്‍ഗ്രസിലെ പല നിയമവിഗദഗ്‍ധരും പറയുന്നത്.

വിശ്വാസ പ്രമേയം അവതരിപ്പിച്ചതില്‍ ഇപ്പോഴും നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്. എപ്പോള്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്.  വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയത്ത് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള ഉപദേശം ഗവര്‍ണര്‍ നല്‍കേണ്ടതില്ല. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്പീക്കര്‍ക്കും നിയമസഭയ്ക്കുമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.

കര്‍ണാടക: വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് കേന്ദ്രം

By Web Team

First Published 18, Jul 2019, 11:51 PM IST

HIGHLIGHTS

നാളെ ഉച്ചയ്ക്ക് 1.30 ന് മുന്‍പ് വിശ്വാസം തെളിയിക്കണമെന്നാണ് കുമാരസ്വാമി സര്‍ക്കാരിനോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടത്. എന്നാല്‍ യോഗം ചേര്‍ന്നതിന് പിന്നാലെ ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

ബംഗളൂരു: നാളെ വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍. നാളെ ഉച്ചയ്ക്ക് മുന്‍പ് വിശ്വാസവോട്ടെടുപ്പെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം അംഗീകരിക്കണമെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്‍ളാദ് ജോഷി പറഞ്ഞു. 

നാളെ ഉച്ചയ്ക്ക് 1.30 ന് മുന്‍പ് വിശ്വാസം തെളിയിക്കണമെന്നാണ് കുമാരസ്വാമി സര്‍ക്കാരിനോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടത്. എന്നാല്‍ യോഗം ചേര്‍ന്നതിന് പിന്നാലെ ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

ഗവര്‍ണര്‍ക്കെതിരെ നാളെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തും.  വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ ഈ സമയത്ത് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള ഉപദേശം ഗവര്‍ണര്‍ നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്പീക്കര്‍ക്കും നിയമസഭയ്ക്കുമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.

Conclusion:
Last Updated : Jul 19, 2019, 7:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.