ബെംഗളൂരു: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 60 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ച് കര്‍ണാടക. നിലവില്‍ 26 ലാബുകളാണ് ഉള്ളത്. കൊവിഡ് പരിശോധനാ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ. സുധാകറാണ് വ്യക്തമാക്കിയത്. നിലവിലെ ലാബുകളില്‍ 5000 ടെസ്റ്റുകള്‍ നടത്താനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇതിലേറെ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് അവസാനത്തോടെ 60 ലാബുകള്‍ ഒരുക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. 576 പേര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 22 പേര്‍ മരിച്ചു. 235 പേരെ രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് വിട്ടു.
കൊവിഡ് പരിശോധനാ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി കര്‍ണാടക
നിലവില്‍ 26 ലാബുകളാണ് ഉള്ളത്. മന്ത്രി കെ. സുധാകറാണ് ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമാക്കിയത്