കൊടക്: കനത്ത മഴയില്‍ തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ആറ് പേരെ കാണാതായി. ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കുടക് മേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് ജില്ലാ കലക്‌ടര്‍ ആനീസ് കണ്‍മണി പറഞ്ഞു.
കേരള- കർണാടക അതിർത്തയിലെ ബ്രഹ്മഗിരി മലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി രൂക്ഷമാണ്. മന്ത്രിമാര്‍ക്ക് ഓരോ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു. അതാത് ജില്ലകള്‍ സന്ദര്‍ശിക്കുവാനും അവിടങ്ങളിലെ എംഎല്‍എമാരുമായി കൂടിക്കാഴ്‌ച നടത്താനും മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാര്‍ മണ്ഡലം വിട്ട് പുറത്തുപോകരുതെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളെ പ്രതിരോധിക്കാൻ 50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.