ബെംഗളൂരു: കര്‍ണാടകയില്‍ 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2922 ആയി. നിലവില്‍ 1874 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 49 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 997 പേരാണ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം രാജ്യത്ത് 1,73,763 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 82,369 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 86,422 പേര്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നു. രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ 4971 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്.