ബെംഗളൂരൂ: കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ.സുധാകറുടെ ഭാര്യക്കും മകൾക്കും കൊവിഡ്. മന്ത്രി തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. മന്ത്രിയുടേയും രണ്ട് ആൺമക്കളുടേയും പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 9,399 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 5730 പേർ രോഗ മുക്തരായി. നിലവിൽ 3,527 പേരാണ് ചികിത്സയിൽ കഴിയുന്നത്.