ETV Bharat / bharat

കൊവിഡ് മാനദണ്ഡം ലംഘിച്ച് കർണാടകയില്‍ മന്ത്രിയുടെ സഹായിയുടെ ജന്മദിനാഘോഷം

author img

By

Published : Jul 11, 2020, 8:47 PM IST

ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തവര്‍ മാസ്കുകള്‍ ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലാത്തതായി പിറന്നാള്‍ ആഘോഷത്തിന്‍റെ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സംഭവം അന്വേഷിച്ച് കേസെടുക്കുമെന്ന് ഗഡാഗ് എസ്പി പറഞ്ഞു

karnataka
karnataka

ബെംഗളൂരു: കൊവിഡ് പടരാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ കാറ്റില്‍ പറത്തി കർണാടക ആരോഗ്യമന്ത്രി രാമുലുവിന്‍റെ അടുത്ത സഹായിയും ബിജെപി നേതാവുമായ ആള്‍ വെള്ളിയാഴ്ച രാത്രി ജന്മദിനാഘോഷം നടത്തി. ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തവര്‍ മാസ്കുകള്‍ ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലാത്തതായി പിറന്നാള്‍ ആഘോഷത്തിന്‍റെ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സംഭവം അന്വേഷിച്ച് കേസെടുക്കുമെന്ന് ഗഡാഗ് എസ്പി പറഞ്ഞു.

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ജനകീയ സമ്മേളനങ്ങൾ ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കർണാടക സർക്കാർ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കർണാടകയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 33418 ആണ്. ഇതിൽ 19039 സജീവ കേസുകളുണ്ട്. 13836 പേര്‍ സുഖപ്പെട്ടു. മരണസംഖ്യ 543 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.