ബെംഗളൂരു: കര്‍ണാടക മന്ത്രി ബി.സി. പട്ടീലിന് കൊവിഡ് സ്ഥിരീകരിച്ചു. തന്‍റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചത്. ആരോഗ്യം നിലയില്‍ പ്രശ്നങ്ങളില്ലെന്നും ബെംഗളൂരുവിലെ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കോപ്പാല്‍ ജില്ലയില്‍ അദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റിവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് 5483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 84 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 124115 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 49788 പേര്‍ രോഗുമുക്തരായി.