ETV Bharat / bharat

കർണാടക മന്ത്രി ഭൈരതി ബാസവരാജിന് കൊവിഡ് - കർണാടക

വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് മാറ്റി.

കർണാടക മന്ത്രി ഭൈരതി ബാസവരാജിന് കൊവിഡ്
കർണാടക മന്ത്രി ഭൈരതി ബാസവരാജിന് കൊവിഡ്
author img

By

Published : Sep 15, 2020, 2:58 PM IST

ബെംഗളൂരു: കർണാടക മന്ത്രി ഭൈരതി ബാസവരാജിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുതൽ ശരീര വേദന അനുഭവപ്പെട്ടിരുന്നു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. മന്ത്രിമാരായ പ്രഭു ചൗഹാനും ശിവറാം ഹേബറിനും പ്രതിപക്ഷ നിയമസഭാംഗം എച്ച്.പി മഞ്ജുനാഥിനും ഈ മാസം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നിയമസഭാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സെപ്റ്റംബർ 21ന് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി എല്ലാ അംഗങ്ങളും കൊവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്ന് സ്പീക്കർ വിശ്വേശ്വർ കഗേരി ഹെഡ്ജ് പറഞ്ഞു. പരിശോധന ഫലം നെഗറ്റീവായതിൻ്റെ രേഖകളും അംഗങ്ങൾ കൈയിൽ കരുതണമെന്നും സ്പീക്കർ പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കേണ്ടതിന് നിയമസഭയിൽ സീറ്റുകളുടെ ക്രമീകരണത്തിലും മാറ്റം വരുത്തും.സഭക്കുള്ളിൽ അംഗങ്ങൾക്ക് മാസ്കും ഫേസ് ഷീൽഡും നിർബന്ധമാക്കിയിട്ടുണ്ട്. സാനിറ്റൈസർ ഉപയോഗിച്ച് നിരന്തരം കൈകൾ കഴുകാനും നിർദേശിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പ ഉൾപ്പെടെ ആറ് മന്ത്രിമാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.