ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കുടുംബാഗങ്ങള്‍ ആശുപത്രി ആംബുലന്‍സിന് തീയിട്ടു. ബെല്‍ഗാം ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെയാണ് കൊവിഡ് ബാധിച്ച് രോഗി മരിച്ചത്. ബുധനാഴ്‌ച അര്‍ധരാത്രിയോടെയാണ് സംഭവം. ജൂലായ് 19നാണ് ഗുരുതരമായ ശ്വാസതടസം അനുഭവപ്പെട്ട രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗി മരിച്ചതോടെ 100 പേരടങ്ങിയ സംഘം ആശുപത്രിയില്‍ തടിച്ചുകൂടുകയും ആശുപത്രിക്ക് നേരെ കല്ലെറിയുകയും ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്‌തത്. അഗ്‌നിശമന സേന സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ത്യാഗരാജന്‍, എസ്പി ലക്ഷ്‌മണന്‍ നിംമ്പര്‍ഗി എന്നിവര്‍ കേസിലിടപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 44146 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 1464 പേര്‍ മരിച്ചു.
കൊവിഡ് രോഗിയുടെ മരണം; കര്‍ണാടകയില്‍ രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു - കര്‍ണാടക
ബെല്‍ഗാം ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെയാണ് കൊവിഡ് ബാധിച്ച് രോഗി മരിച്ചത്. തുടര്‍ന്നാണ് പ്രതിഷേധിച്ച ബന്ധുക്കളും സംഘവും ആംബുലന്‍സിന് തീയിട്ടത്.