ബെംഗളൂരു: കർണാടകയില്‍ ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 8,071 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കേന്ദ്രസംഘത്തോട് വ്യക്തമാക്കി. വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് കേന്ദ്ര സംഘം. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 4.03 ഹെക്‌ടർ കൃഷിഭൂമി, നിരവധി വിദ്യാലയങ്ങൾ, അംഗനവാടികൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെ നശിച്ചുപോയെന്ന് യെദ്യൂരപ്പ പറഞ്ഞു. കേന്ദ്ര സർക്കാരില്‍ നിന്ന് സാമ്പത്തിക സഹായം തേടുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
കർണാടകയിലെ വെള്ളപ്പൊക്കത്തില്‍ 8,071 കോടി രൂപയുടെ നഷ്‌ടം: യെദ്യൂരപ്പ - കർണാടക വെള്ളപ്പൊക്കം
കേന്ദ്രത്തിനോട് സാമ്പത്തിക സഹായം ആവശ്യപ്പെടുമെന്ന് യെദ്യൂരപ്പ